വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ചു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൊഴുതന പാറക്കുന്ന് കിഴക്കേക്കര വീട്ടിൽ രാജനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2020 ൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വൈത്തിരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വയനാട് എസ്.എം.എസ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. അന്നത്തെ എസ്.എം എസ് എ. എസ്. പി ആയിരുന്ന ആർ. ആനന്ദ് ഐ. പി. എസിന്റെ നേതൃത്വത്തിൽ കേസന്വേഷണം നടത്തിയ ശേഷം അന്വേഷണം വീണ്ടും വൈത്തിരി പോലീസിന് കൈമാറി.
ALSO READ: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് കനത്ത മഴ, 9 ജില്ലകളിൽ മുന്നറിയിപ്പ്
പിന്നീട് അന്നത്തെ വൈത്തിരി ഇൻസ്പെക്ടർ എസ്. എച്ച്. ഓ ആയിരുന്ന പ്രവീൺകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. അന്വേഷണത്തിൽ സഹായിക്കുന്നതിന് സീനിയർ സിവിൽ പോലീസ് ഓഫീസർ രജിത സുമം ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.