വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ച് നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർവകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങളെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരേ രൂപരേഖയിലുള്ള വീടുകളാണ് ദുരിതബാധിതർക്കായി നിർമിക്കുക. വീടുകൾ നിർമിക്കുന്നത് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലാണ് വീടുകളുടെ നിർമാണം നടത്തുക. ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ രണ്ടിന് സ്കൂൾ പ്രവേശനോത്സവം നടത്താനും തീരുമാനമായി. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ തിരിച്ചറിയാതെ സംസ്കരിച്ച 42 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കാണാതായവരുടെ കരട് പട്ടിക 78 ആയി. ഉരുൾപൊട്ടലിലെ നഷ്ട കണക്കും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. 183 വീടുകൾ അപ്രത്യക്ഷമായതായും 145 വീടുകൾ പൂർണമായി തകർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
170 വീടുകൾ ഭാഗികമായി തകർന്നു. 240 വീടുകൾ വാസയോഗ്യമല്ല. ആകെ 638 വീടുകളെയാണ് ദുരിതം നേരിട്ട് ബാധിച്ചത്. 822 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായ 10, 000 രൂപ വീതം കൈമാറിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുൾപൊട്ടലിൽ മരിച്ച 93 പേരുടെ ആശ്രിതർക്ക് എട്ട് ലക്ഷം രൂപയാണ് കൈമാറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.