Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് പരിശോധന

Wayanad Landslide Disaster: ഉരുൾപൊട്ടൽ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പർ റേഷൻ കടയിലുൾപ്പെട്ട  മുഴുവൻ പേരുടെയും വിവരങ്ങളാണ് പരിശോധിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 05:24 PM IST
  • രണ്ട് റേഷൻ കടകളുടെ പ്രവർത്തനം മേപ്പാടിയിൽ തന്നെ ആരംഭിച്ചു.
  • ദുരന്ത പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് തടസ്സം നേരിട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാം.
  • ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്.
Wayanad Landslide: വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരെ കണ്ടെത്താന്‍  റേഷന്‍ കാര്‍ഡ് പരിശോധന

തിരുവനന്തപുരം: മുണ്ടക്കൈ - ചൂരൽമല പ്രകൃതി ദുരന്തത്തിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡ് വിവരങ്ങൾ പരിശോധിക്കുന്നു. ഉരുൾപൊട്ടൽ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പർ റേഷൻ കടയിലുൾപ്പെട്ട  മുഴുവൻ പേരുടെയും വിവരങ്ങൾ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകൾക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 

പരിശോധന പൂർത്തിയാകുന്നതോടെ ഉടമയുടെ പേര്, കാർഡിൽ ഉൾപ്പെട്ടവർ, വീട്ടുപേര്, ആധാർ - ഫോൺ നമ്പറുകൾ അടങ്ങിയ വിവരങ്ങൾ ലഭിക്കും. റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സപ്ലൈ ഓഫീസ് മുഖേനെ റേഷൻ കാർഡ് പകർപ്പിന്റെ പ്രിന്റ് എടുത്ത് നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 

ALSO READ: വയനാട്ടിലെ ദുരിതബാധിത മേഖലയിലെ ഭക്ഷണവിതരണത്തെച്ചൊല്ലി വിവാദം; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടർ

ഉരുൾപൊട്ടലിൽ നശിച്ച പ്രദേശത്തെ രണ്ട് റേഷൻ കടകളുടെ പ്രവർത്തനം മേപ്പാടിയിൽ തന്നെ ആരംഭിച്ചു. സിവിൽ സപ്ലൈസിന്റെ  അവശ്യ സാധനങ്ങളുമായി ദുരന്ത പ്രദേശത്തേക്ക് പോകുന്ന  വാഹനങ്ങൾക്ക് തടസ്സം നേരിട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കാം. മേഖലയിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസർമാർ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും അവശ്യവസ്തുക്കൾ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്.  

പ്രകൃതിക്ഷോഭത്തിൽ ആളുകൾക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടർ, റെഗുലേറ്റർ, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ചെറിയതോട്ടം, കബനി, കണിയാമ്പറ്റ ഗ്രാമീൺ ഇൻഡോർ, കൊക്കരാമൂച്ചിക്കൽ ഗ്യാസ് ഏജൻസികൾക്ക്  നിർദ്ദേശം നൽകി. ജില്ലയിലെ എല്ലാ റേഷൻ കടകളിലും ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷൻ സാധനങ്ങൾ ലഭ്യമാക്കിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

ഡിഎൻഎ പരിശോധന, രക്തസാമ്പിൾ ശേഖരിക്കുന്നു
 
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.  

ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്ത പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവർക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നത്. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News