Drinks For Lung Health: ശ്വാസകോശത്തെ ആരോഗ്യത്തോടെ കാക്കാം; ശീലമാക്കൂ ഈ പാനീയങ്ങൾ...

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ

 ചുമ, ശ്വസന പ്രശ്നങ്ങൾ തുടങ്ങി മലിനീകരണം മൂലമുണ്ടാകുന്ന രോ​ഗങ്ങൾ വർധിച്ചുവരികയാണ്. ഇത് പതിയെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ​ഗുരുതരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.  അതിനായി ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ പരിചയപ്പെട്ടാലോ....

 

1 /7

മഞ്ഞളിൽ 'കുര്‍കുമിന്‍' എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അനേകം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ മഞ്ഞള്‍ ചായ ഫലപ്രദമാണ്.  

2 /7

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയുന്നു. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.   

3 /7

തക്കാളിയിലെ ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന്  ഏറെ നല്ലതാണ്. അതിനാൽ ശ്വാസകോശ പ്രശ്നമുള്ളവർക്ക് തക്കാളി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം.   

4 /7

ബീറ്റ്‌റൂട്ട് ജ്യൂസിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു.   

5 /7

ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും  ശ്വാസകോശ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.  

6 /7

ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ഗ്രീന്‍ ടീ. ഇവ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.    

7 /7

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)    

You May Like

Sponsored by Taboola