ഭാര്യ-ഭർതൃ ബന്ധം മികച്ചതായിരിക്കുന്നതിന് വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിർദേശിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ദമ്പതികൾ തമ്മിലുള്ള ബന്ധം മികച്ചതാകുന്നതിനും ഗുണം ചെയ്യും.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനും പരസ്പരം സ്നേഹവും സന്തോഷവും ഉണ്ടാകുന്നതിനും വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിർദേശിക്കുന്നു.
വാസ്തുദോഷങ്ങൾ ഉണ്ടാകുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതിനും കുടുംബത്തിൽ കലഹം ഉണ്ടാകുന്നതിനും കാരണമാകും.
വാസ്തു ശാസ്ത്ര പ്രകാരം, ഭാര്യാഭർത്താക്കന്മാർ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തെക്ക് പടിഞ്ഞാറ് ദിശയിൽ കിടക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.
വാസ്തു ശാസ്ത്ര പ്രകാരം, ദമ്പതികൾ കിഴക്ക് ദിശയിലേക്ക് കാലുകൾ വച്ച് ഉറങ്ങുന്നത് ശുഭകരമല്ല. ഈ ദിശ സൂര്യ ദേവൻറേതാണ്. ഇത് സൂര്യദേവനോടുള്ള അനാദരവായി കണക്കാക്കുന്നു. ഇത് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.
വാസ്തു ശാസ്ത്രം അനുസരിച്ച് ഭാര്യ ഭർത്താവിൻറെ ഇടത് വശത്താണ് ഉറങ്ങാൻ കിടക്കേണ്ടത്. ഇതിലൂടെ ഇരുവരും തമ്മിൽ സ്നേഹവും ബഹുമാനവും വർധിക്കുകയും വാസ്തു ദോഷങ്ങൾ മാറുകയും ചെയ്യുമെന്നാണ് വിശ്വാസം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)