തിരുവനന്തപുരം: വാളയാറിൽ(Walayar) സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറി. ഇത് സംബന്ധിച്ച വിഞ്ജാപ നം പുറത്തിറങ്ങി.പാലക്കാട് പോക്സോ കോടതി കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. നേരത്തെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും കോടതി അനുമതിയോടെ ഇത് സാധ്യമാകൂ എന്ന നിലപാടിലായിരുന്നു നിയമ വകുപ്പ്.
ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്
അതേസമയം കേസ് അന്വേഷണത്തിനിടെ വീഴ്ച വരുത്തിയെന്ന പരാതിയിൽ ഉൾപ്പെട്ട ഡി.വൈ.എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്d പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. വാളയാർ(walayar) നീതി സമരസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപമാണു സമരം. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി.വൈഎസ്പി സോജൻ ഉൾപ്പടെയുള്ളവർ കേസട്ടിമറിക്കാൻ ശ്രമിച്ചെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.
ALSO READ: Tractor rally: കർഷകരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
അതേസമയം വാളയാർ പീഢനകേസിൽ ഹൈക്കോടതി നേരത്തെ പുനർ വിചാരണയ്ക്ക് ഉത്തരവിടുകയും കേസിൽ പ്രതികളെ വെറതെ വിട്ട ഉത്തരവ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരാണ് പ്രതികൾ. കേസ് വാദിച്ച പ്രോസിക്യൂഷന് പ്രതികളുടെ മേൽ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പാലക്കാട്(palakkad) കോടതി നാല് പ്രതികളയും വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ്റെ മാത്രമല്ല കേസ് അന്വേഷിച്ച പൊലീസിൻ്റെയും ഭാഗത്ത് വീഴച്ച സംഭവിച്ചിട്ടുണ്ടെന്ന് വാദമാണ് സർക്കാർ ഹൈക്കോടതിയിൽ (High Court) പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...