ന്യൂഡെല്‍ഹി:യെസ്ബാങ്ക് വായ്പാ ഇടപാടുകളില്‍ അന്വേഷണം വ്യപിപിച്ച സിബിഐ വ്യാപക പരിശോധനയാണ് നടത്തുന്നത്.മുംബയിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ ഉള്ള യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മക്കളുടെ വസതിയിലും പരിശോധന നടത്തിയിട്ടുണ്ട്,
റാണാ കപൂറിന്റെ കുടുംബങ്ങളുടെ ഓഫീസിലും യെസ്ബാങ്കില്‍ നിന്നും വയ്പ്പയെടുത്ത സ്ഥാപനങ്ങളില്‍ ഒക്കെ സിബിഐ പരിശോധന നടത്തി.റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.റാണാ കപൂറിനൊപ്പം DHFL മേധാവി കപില്‍ വാദവനെതിരെയും അഴിമതി,വഞ്ചന,ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ സിബിഐ ചുമത്തിയിട്ടുണ്ട്.അന്വേഷണത്തില്‍ DHFL ന് യെസ്ബാങ്ക് വായ്പ അനുവദിച്ചതിന് പിന്നാലെ റാണാ കപൂറിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയെത്തിയാതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ യെസ്ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ രാഷ്ട്രീയ പോരാട്ടം മുറുകുന്നു.ബിജെപി നേതാവ് അമിത് മാളവ്യ രാജ്യത്ത് നടക്കുന്ന എല്ലാ സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഗാന്ധി കുടുംബത്തിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത് വിഷയത്തില്‍ നിന്ന് വ്യതിചലിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമാണെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.