Vizhinjam violence: വിഴിഞ്ഞത്ത് അതീവ ജാഗ്രത; വൻ പൊലീസ് സുരക്ഷ, സ്ഥിതി​ഗതികൾ വിലയിരുത്തി എഡിജിപി എംആർ അജിത്ത്കുമാർ

Vizhinjam police station attack: സമരക്കാരും ജില്ലാ ഭരണകൂടവുമായുള്ള ഒന്നാംഘട്ട ചർച്ച അവസാനിച്ചു. രണ്ടാംഘട്ട ചർച്ച വിഴിഞ്ഞം സ്റ്റേഷനിൽ നടക്കുന്നു. ജില്ലാ കളക്ടറും കമ്മീഷണറും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 11:16 AM IST
  • വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ അക്രമത്തിൽ നിരവധി ഫയലുകളും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു
  • അമ്പതോളം പേർക്ക് പരിക്ക് പരിക്കേറ്റിട്ടുണ്ട്
  • 30 പോലീസുകാർക്ക് പരിക്കേറ്റു
  • ഇരുപതോളം സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്
Vizhinjam violence: വിഴിഞ്ഞത്ത് അതീവ ജാഗ്രത; വൻ പൊലീസ് സുരക്ഷ, സ്ഥിതി​ഗതികൾ വിലയിരുത്തി എഡിജിപി എംആർ അജിത്ത്കുമാർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് അതീവ സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്താകെ പോലീസിനെ വിന്യസിച്ചു. സമരക്കാർ ഹാർബർ ഭാഗത്തേക്ക് മാറിനിൽക്കുന്നു. കൂടുതൽ വനിതാ പോലീസുകാരും വിഴിഞ്ഞത്ത് എത്തി. സമരസമിതി പ്രവർത്തകരിൽ കൂടുതൽ വനിതകൾ ഉള്ള സാഹചര്യത്തിലാണ് വനിതാ പോലീസുകാരെ കൂടുതലായി പ്രദേശത്തേക്ക് എത്തിച്ചത്. സമരക്കാരും ജില്ലാ ഭരണകൂടവുമായുള്ള ഒന്നാംഘട്ട ചർച്ച അവസാനിച്ചു. രണ്ടാംഘട്ട ചർച്ച വിഴിഞ്ഞം സ്റ്റേഷനിൽ നടക്കുന്നു. ജില്ലാ കളക്ടറും കമ്മീഷണറും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ അക്രമത്തിൽ നിരവധി ഫയലുകളും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30 പോലീസുകാർക്ക് പരിക്കേറ്റു. ഇരുപതോളം സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിഴിഞ്ഞത്ത് സംഘർഷം നടക്കുമ്പോഴും മന്ത്രിമാർ ആരും എത്തിയില്ലെന്ന് ലത്തീൻ അതിരൂപത വിമർശിച്ചു. ഭരണനേതൃത്വവും രാഷ്ട്രീയ കക്ഷികളുടെ പ്രമുഖ നേതാക്കളും ഇവിടേക്ക് എത്തിയില്ലെന്ന് ലത്തീൻ അതിരൂപത പ്രതിനിധികൾ പറഞ്ഞു. 132 ദിവസത്തോളമായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളുടെ സമരം തുടരുകയാണ്.

ALSO READ: Vizhinjam Police Station Attack : വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ച് തകർത്തു; 35 പോലീസുകാർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത്കുമാർ വിഴിഞ്ഞത്ത് തുടരുകയാണ്. എഡിജിപി പ്രദേശത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി. അഞ്ച് ജില്ലകളിൽ നിന്ന് പോലീസ് എത്തും. വിഴിഞ്ഞത്ത് സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് എഡിജിപി എംആർ അജിത്ത്കുമാർ പറഞ്ഞു. അറന്നൂറോളം പേരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ക്രമസമാധാനം ഉറപ്പുവരുത്തണം. കമ്മീഷണർ തുടർ നടപടികൾ സ്വീകരിക്കും. പോലീസ് സമരക്കാരെ പ്രകോപിച്ചിട്ടില്ല.

1200 ലധികം പൊലീസിനെ അധികമായി നിയോഗിക്കും. 36 പൊലീസുകാർക്ക് പരിക്കുണ്ട്. കാലിന് ഗുരുതര പരിക്കേറ്റ എസ്ഐയെ ഫോർട്ട് എസ്.പി ആശുപത്രിയിലേക്ക് മാറ്റി. ഹോളോബ്രിക്സ് കല്ലുകൊണ്ട് എസ്ഐയുടെ കാലിൽ അടിക്കുകയായിരുന്നു. എഎസ്ഐയെയും ആക്രമിച്ചു. പരിക്കേറ്റ എഎസ്ഐയും ചികിത്സയിലാണ്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സന്ദർശിച്ചു. അഞ്ച് പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ മെഡിക്കൽ കോളേജിലുണ്ട്. ഒരാഴ്ചയോളം പോലീസ് സ്റ്റേഷനിലും പരിസരത്തും കർശന നിരീക്ഷണം ഏർപ്പെടുത്തും.

ALSO READ: Vizhinjam Police Station Attack: വിഴിഞ്ഞം സംഘർഷത്തിൽ 3000പേർക്കെതിരെ കേസെടുത്ത് പോലീസ്

ഡ്യൂട്ടി നോക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഉൾപ്പെടെ പോലീസ് തയ്യാറാക്കി. വിഴിഞ്ഞത്ത് സർവ്വകക്ഷിയോഗം ചേരും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം. സമാധാനം പുനസ്ഥാപിക്കാൻ ആണ് യോഗം. വള്ളങ്ങൾ വച്ച് പലയിടത്തും റോഡുകൾ തടഞ്ഞു. രണ്ട് കെഎസ്ആർടിസി ബസുകൾ തകർത്തു. വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇനിയും സർവീസുകൾ തുടങ്ങിയില്ല. രണ്ട് കെഎസ്ആർടിസി ബസുകൾ തകർത്തു.

സഭാ നേതൃത്വം സമരസമിതിയുമായി ചർച്ച നടത്തും. അതിനുശേഷം കളക്ടറും സമരസമിതിയും ആയി ചർച്ചയുണ്ടാകും. പോലീസ് വാഹനങ്ങൾ തകർത്തതിന് പുറമേ വാഹനങ്ങളുടെ ടയർ ഉൾപ്പെടെ കുത്തിക്കീറി. മന്ത്രി ആന്റണി രാജു ചതിയനെന്ന് സമരസമിതി. വിഷയത്തിൽ ഒരു വാക്കുപോലും മന്ത്രി മിണ്ടിയില്ല. ആന്റണി രാജുവിനെ വിജയിപ്പിച്ചത് ലത്തീൻ സഭയാണ്. വിജയിപ്പിച്ചത് നിർഭാഗ്യകരമായി പോയെന്നും ലത്തീൻ അതിരൂപത പ്രതികരിച്ചു.

അക്രമത്തിൽ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു. കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രമസമാധാനപാലനത്തിന്  കൂടുതൽ എസ്പിമാരെയും ഡിവൈഎസ്പിമാരെയും നിയോഗിച്ചു. മദ്യക്കുപ്പികൾ ഉൾപ്പെടെ റോഡിൽ ചിതറിക്കിടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News