Vizhinjam Protest : വിഴിഞ്ഞം സമരം; മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും; മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കും

Protest Against Adani's Vizhinjam Port : വിഴിഞ്ഞം തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട സമരം ഏഴാം ദിവസം പിന്നിടുന്നതിനിടെയാണ് ശാശ്വതപ്രകാരത്തിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും ധാരണയിലെത്താനുമായി മന്ത്രിസഭ ഉപസമിതി യോഗം ചേർന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 03:14 PM IST
  • നഗരസഭയുടെ സഹായത്തോടുകൂടിയാകും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക.
  • ഭൂമി കൈമ‌‌ാറുന്നത് സംബന്ധിച്ച കാര്യത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷം മന്ത്രിസഭാ ഉപസമിതിയുടെ യോഗം വീണ്ടും ചേരാനും തീരുമാനമായി.
  • മത്സ്യ തൊഴിലാളികളുടെ ദീർഘനാളായുള്ള പ്രശ്നമാണ് പുനരധിവാസം.
  • ഇതിൽ ഉൾപ്പെടെ ഒരു പരിധിവരെയെങ്കിലും ഏകദേശ ധാരണയിലെത്താൻ വിവിധ മന്ത്രിമാർ പങ്കെടുത്ത ഇന്നത്തെ യോഗത്തിന് കഴിഞ്ഞിട്ടുണ്ട്.
Vizhinjam Protest : വിഴിഞ്ഞം സമരം; മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും; മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് മന്ത്രിസഭാ ഉപസമിതിയുടെ യോഗം ചേർന്ന് സർക്കാർ. 3000 ത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും. ഇതിനായി മുട്ടത്തറയിലുള്ള മൃഗസംരക്ഷണവകുപ്പിന്റെ ഭൂമി ഏറ്റെടുക്കും. നഗരസഭയുടെ സഹായത്തോടുകൂടിയാകും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. ഭൂമി കൈമ‌‌ാറുന്നത് സംബന്ധിച്ച കാര്യത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷം മന്ത്രിസഭാ ഉപസമിതിയുടെ യോഗം വീണ്ടും ചേരാനും തീരുമാനമായി.

വിഴിഞ്ഞം തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട സമരം ഏഴാം ദിവസം പിന്നിടുന്നതിനിടെയാണ് ശാശ്വതപ്രകാരത്തിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനും ധാരണയിലെത്താനുമായി മന്ത്രിസഭ ഉപസമിതി യോഗം ചേർന്നത്. മത്സ്യ തൊഴിലാളികളുടെ ദീർഘനാളായുള്ള  പ്രശ്നമാണ് പുനരധിവാസം. ഇതിൽ ഉൾപ്പെടെ ഒരു പരിധിവരെയെങ്കിലും ഏകദേശ ധാരണയിലെത്താൻ വിവിധ മന്ത്രിമാർ പങ്കെടുത്ത ഇന്നത്തെ യോഗത്തിന് കഴിഞ്ഞിട്ടുണ്ട്. 

ALSO READ : Priya Varghese | പ്രിയ വർഗീസിൻറെ നിയമനത്തിന് സ്റ്റേ, വിവാദത്തിൽ കോടതി ഇടപെടൽ

3000ത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കും എന്നതാണ് പ്രധാനം. മൃഗസംരക്ഷണ വകുപ്പിൻ്റെ അധീനതയിലുള്ള എട്ടേക്കർ ഭൂമി മത്സ്യത്തൊഴിലാളികൾക്ക് ഭവന പദ്ധതിക്കായി വിട്ടു നൽകും. ഇതിൽ നഗരസഭയുടെ 2 ഏക്കർ ഭൂമിയുമുണ്ട്. അങ്ങനെ മുഴുവനായും പത്തേക്കർ ഭൂമിയിലാണ് ഭവനസമുച്ചയം നിർമ്മിക്കുക.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട 335 ഓളം മത്സ്യത്തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ ഇതിൻ്റെ ഗുണഫലം ലഭിക്കുക. ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വാടകവീട്ടിൽ താമസിക്കാനായി സൗകര്യമൊരുക്കും.

ALSO READ : സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറയ്ക്കാൻ ബില്ല് നിയമസഭയിൽ; എതിർക്കാൻ പ്രതിപക്ഷം

ഇവർക്കുള്ള വീട്ടു വാടക ഉൾപ്പെടെ സർക്കാർ നൽകാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി പകരം നൽകാനാണ് തത്വത്തിലുള്ള ധാരണ. ഭൂമി കൈമ‌‌ാറുന്നത് സംബന്ധിച്ച കാര്യത്തിൽ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിന് ശേഷം മന്ത്രിസഭാ ഉപസമിതിയുടെ യോഗം വീണ്ടും ചേരും.

ഇതിനുശേഷം മുഖ്യമന്ത്രിയെ ഉപസമിതിയുടെ ചുമതലയുള്ള അംഗങ്ങൾ കാര്യങ്ങൾ ധരിപ്പിക്കും.ശേഷം, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന ക്യാബിനറ്റ് യോഗമായിരിക്കും കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. നിയമസഭയിൽ ചേർന്ന ഉപസമിതി യോഗത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ, ഗതാഗത മന്ത്രി ആൻറണി രാജു, തദ്ദേശ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, റവന്യൂമന്ത്രി കെ. രാജൻ, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News