തിരുവനന്തപുരം: കൊല്ലം, ശാസ്താംകോട്ടയിൽ വിസ്മയ എന്ന പെണ്‍കുട്ടി ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ (Motor Vehicle Department) കിരണ്‍കുമാറിനെ സംഭവുമായി ബന്ധപ്പെട്ട് (Vismaya Death Case) കഴിഞ്ഞ ജൂണ്‍ 22 ന് സസ്പെൻറ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
തുടര്‍ന്ന് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പിരിച്ചുവിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇന്ന് വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.
കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
Also Read: Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് കിരൺകുമാർ വിശദീകരണം നല്‍കിയത്. കോടതി കണ്ടെത്തും മുൻപ് താൻ കുറ്റക്കാരനെന്ന് മോട്ടോർ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണ് എന്നും കിരൺകുമാര്‍ ചൂണ്ടിക്കാട്ടി.
Also Read: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു
കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...