Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു

വകുപ്പുതല നടപടികളുടെ ഭാഗമായാണ് നിലനവിലെ സസ്പെൻഷൻ. കൂടുതൽ നടപടികൾ ഇതിന് പിന്നാലെ

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 04:19 PM IST
  • കിരണിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു
Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു

കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്സ്മെൻറിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻറ് ചെയ്തതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. വകുപ്പുതല നടപടികളുടെ ഭാഗമായാണ് നിലനവിലെ സസ്പെൻഷൻ. കൂടുതൽ നടപടികൾ ഇതിന് പിന്നാലെയുണ്ടാവും.

കേസിൽ കിരണിൻറെ അറസ്റ്റ്റ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാർഹിക പീഢനമാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റം.

Trending News