Viral Video : പളളിയിലെ മനസ്സമ്മതത്തിന് ശേഷം ടാങ്കർ ലോറി ഓടിച്ച് വധുവിന്റെയും വരന്റെയും മാസ് എൻട്രി; വീഡിയോ വൈറൽ

Viral Bride Groom Lorry Driving VIdeo :    മണലൂർ വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് - ട്രീസാ ദമ്പതികളുടെ മകൾ ഡെലീഷയാണ്  മനസ്സമ്മതത്തിനു ശേഷം ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ച് എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 12:40 PM IST
  • മണലൂർ വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് - ട്രീസാ ദമ്പതികളുടെ മകൾ ഡെലീഷയാണ് മനസ്സമ്മതത്തിനു ശേഷം ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ച് എത്തിയത്.
  • കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യൂ - ഏത്തമ്മ ദമ്പതികളുടെ മകൻ ഹേൻസനായിരുന്നു വരൻ.
  • മനസ്സമ്മതം കഴിഞ്ഞ് അര കിലോമീറ്റർ ദൂരത്തുള്ള ഹാളിലേക്ക് വധു ടാങ്കർ ലോറി ഓടിച്ചെത്തുകയായിരുന്നു.
Viral Video : പളളിയിലെ മനസ്സമ്മതത്തിന്  ശേഷം ടാങ്കർ ലോറി ഓടിച്ച് വധുവിന്റെയും വരന്റെയും മാസ് എൻട്രി; വീഡിയോ വൈറൽ

പളളിയിലെ മനസ്സമ്മതത്തിനുശേഷം നവവധു വരനൊപ്പം ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ച് എത്തി. മണലൂർ വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് - ട്രീസാ ദമ്പതികളുടെ മകൾ ഡെലീഷയാണ്  മനസ്സമ്മതത്തിനു ശേഷം ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ച് എത്തിയത്. കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യൂ - ഏത്തമ്മ ദമ്പതികളുടെ മകൻ ഹേൻസനായിരുന്നു വരൻ.  മനസ്സമ്മതം കഴിഞ്ഞ് അര കിലോമീറ്റർ ദൂരത്തുള്ള ഹാളിലേക്ക് വധു ടാങ്കർ ലോറി ഓടിച്ചെത്തുകയായിരുന്നു. വരനും ഒപ്പം ഉണ്ടായിരുന്നു. ഇരുവരും ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരാണ്.

 

ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവ് സമയങ്ങളിൽ കൂടെ സഞ്ചരിച്ചപ്പോഴാണ് ടാങ്കർ ലോറി ഡ്രൈവറാവണമെന്ന ആഗ്രഹം ഡെലീഷക്ക് ഉണ്ടാകുന്നത്. പ്രായപൂർത്തി ആയതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങ് ലൈസൻസും എടുത്തു.ടാങ്കർ ലോറി ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡെലീഷ പിന്നീട് പിതാവ് ഇല്ലാതെ ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പമ്പിൽ എത്തിക്കുക പതിവായിരുന്നു.

ALSO READ: Viral Video : കല്യാണത്തിനിടെ വരന് പറ്റിയ അമളി കണ്ടോ? വീഡിയോ വൈറൽ

 ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പമ്പിൽ  എത്തിക്കാൻ ആരംഭിച്ചതോടെ ഡെലീഷക്ക് ഏറെ മാധ്യമ ശ്രദ്ധയും ലഭിച്ചിരുന്നു, ഇതിനെ തുടർന്ന് ഡെലീഷക്ക് തൊഴിൽ വാഗ്ധാനവുമായി ഗൾഫ് കമ്പനികൾ രംഗത്തെത്തി. ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവറായി തൊഴിൽ ചെയ്ത് വരവേയാണ് ജർമ്മൻ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായി അടുപ്പത്തിലാകുന്നത്.അങ്ങനെ ഇരുവരുടെയും വീട്ടുകാർ ഇടപെട്ട് വിവാഹം നിശ്ചയിച്ചു. 

വടക്കേ കാരമുക്ക് സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ശനിയാഴ്ച ഉച്ചക്കായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. ചടങ്ങുകൾ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോ ഷൂട്ടിനും ശേഷം ടാങ്കർ ലോറിയിൽ കയറി നവദമ്പതികൾ ഹാളിലേക്ക് എത്തുകയായിരുന്നു.ജനുവരി ഒമ്പതിന് സെന്‍റ് ആന്‍റണീ ദേവാലയിൽ ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങിൽ ഹേൻസൻ ഡെലിഷയുടെ കഴുത്തിൽ മിന്ന് ചാർത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News