Viral Video : കല്യാണത്തിനിടെ വരന് പറ്റിയ അമളി കണ്ടോ? വീഡിയോ വൈറൽ

Viral Bride Groom Funny Video : mr_vishnu_4144 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. നിരവധി പേരെ പൊട്ടിചിരിപ്പിച്ചെങ്കിലും ഇതൊരു ചിരിക്കാനുള്ള കാര്യമല്ലെന്നാണ് ചിലരുടെ അഭിപ്രായം. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 06:18 PM IST
  • mr_vishnu_4144 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • നിരവധി പേരെ പൊട്ടിചിരിപ്പിച്ചെങ്കിലും ഇതൊരു ചിരിക്കാനുള്ള കാര്യമല്ലെന്നാണ് ചിലരുടെ അഭിപ്രായം.
  • വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Viral Video : കല്യാണത്തിനിടെ വരന് പറ്റിയ അമളി കണ്ടോ? വീഡിയോ വൈറൽ

വിവാഹ വേദിയിൽ സംഭവിക്കുന്ന പല അബദ്ധങ്ങളും, രസകരമായ പല വീഡിയോകളും നിരന്തരം നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. അപൂർവമായ ഒരുപാട് സന്ദർഭങ്ങൾക്ക് വിവാഹം ഒരു വേദിയായി മാറാറുണ്ട്. രാജ്യത്തിന്റെ ഓരോ കോണുകളിലും വിവാഹങ്ങൾക്ക് വ്യത്യസ്ത ആചാരങ്ങളാണ് ഉള്ളത്. ചിലപ്പോൾ വധൂ വരന്മാർ കാണിക്കുന്ന അബദ്ധങ്ങളാകും വൈറലാകാറുള്ളത്. അല്ലെങ്കിൽ ചിലപ്പോൾ അവിടെയുള്ള മറ്റാരെങ്കിലും ചെയ്യുന്ന കാര്യങ്ങൾ. അങ്ങനെ നിരവധി സംഭവങ്ങൾ അരങ്ങേറുന്ന വേദിയാണ് എപ്പോഴും കല്യാണങ്ങൾ. അത്തരത്തിൽ വിവാഹ വേദിയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

ഈ വിവാഹത്തിന്റെ വീഡിയോയിൽ വരനും വധുവും താലി കെട്ട് കഴിഞ്ഞ്  അഗ്നിയെ വലം വെക്കുകയാണ്. വധു പിറകിലും വരൻ മുമ്പിലുമായി ആണ് വലം വെക്കുന്നത്. എന്നാൽ വധുവിന്റെ കാല് തട്ടി വരന്റെ മുണ്ട് ഊരി പോകുകയാണ്. എന്നാൽ ആദ്യം വരൻ മുണ്ട് ഊരി പോയത് അറിയാതെ വലം വെക്കുന്നത് തുടരും. എന്നാൽ വധു മാറി നിൽക്കും. ഒടുവിൽ വരൻ തന്നെ ഊരി പോയ മുണ്ട് എടുത്ത് ഉടുക്കുകയാണ്.

ALSO READ: Viral Video : വീടിന്റെ പാർക്കിങിൽ പാമ്പുകളുടെ പ്രണയം, ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by 100K (@mr_vishnu_4144)

mr_vishnu_4144 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോ നിരവധി പേരെ പൊട്ടിചിരിപ്പിച്ചെങ്കിലും ഇതൊരു ചിരിക്കാനുള്ള കാര്യമല്ലെന്നാണ് ചിലരുടെ അഭിപ്രായം. ഇത് കണ്ട് ചിരിക്കാൻ ഇതൊരു തമാശ അല്ലെന്നും, ശരിക്കും അബദ്ധം ആണെന്നുമാണ് പറഞ്ഞത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News