കുഞ്ഞുവാവ തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടി; താങ്കള്‍ക്കു മാത്രമേ കഴിയൂവെന്ന് വി. ടി ബല്‍റാം

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ...

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 11:04 PM IST
  • സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ...
  • ഒരു കുഞ്ഞ് ആരാധകന്‍റെ അനുകരണമാണ് ഉമ്മന്‍ചാണ്ടി പങ്കുവച്ചിരിയ്ക്കുന്നത്.
  • ഒപ്പം, കുഞ്ഞുവാവ തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിഷ്കളങ്കതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കുഞ്ഞുവാവ  തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടി;  താങ്കള്‍ക്കു മാത്രമേ കഴിയൂവെന്ന്  വി. ടി ബല്‍റാം

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ...

ഒരു കുഞ്ഞ്  ആരാധകന്‍റെ അനുകരണമാണ്   ഉമ്മന്‍ചാണ്ടി  (Oommen Chandy) പങ്കുവച്ചിരിയ്ക്കുന്നത്.  ഒപ്പം, കുഞ്ഞുവാവ  തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിഷ്കളങ്കതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..' വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി എഴുതി.

അമ്മയുടെ കയ്യിലിരിക്കുന്ന ചെറിയ കുട്ടിയാണ് വീഡിയോയിലെ താരം.   ഉമ്മൻ ചാണ്ടിയെ അനുകരിക്കാന്‍ പറയുമ്പോള്‍  മുഖംകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭാവങ്ങള്‍​ അനുകരിക്കുകയാണ്​ മിടുക്കന്‍.  പലതവണ ഇത്​ കുട്ടി ആവർത്തിക്കുന്നുമുണ്ട്. സ്വീകരണമുറിയിലുള്ള ടിവിയിലൂടെയാണ് ഉമ്മന്‍ ചാണ്ടി വീഡിയോ കാണുന്നത്.  കുട്ടി തന്നെ അനുകരിക്കുന്നത് കണ്ട് ഉമ്മന്‍ ചാണ്ടി മനസ് നിറഞ്ഞ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെയും പല കലാകാരന്‍മാരും അനുകരിക്കാറുണ്ട്.  ഉമ്മന്‍ ചാണ്ടിയെന്നാല്‍  മിമിക്രി കലാകാരന്മാരുടെ പ്രിയപ്പെട്ട നേതാവാണ്. മിക്ക സ്റ്റേജ് ഷോകളിലും രാഷ്ട്രീയമേഖലുമായി ബന്ധപ്പെട്ട ആക്ഷേപ ഹാസ്യപരിപാടികളിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ശബ്ദവും രീതികളുമെല്ലാം നിരവധി പേര്‍ അനുകരിക്കാറുണ്ട്. പക്ഷേ ഇത്രയും ചെറിയ കുട്ടി ഉമ്മൻചാണ്ടിയെ അനുകരിക്കുന്നതിലെ  കൗതുകം വളരെ ആശ്ചര്യത്തോടെയാണ് എല്ലാവരും കാണുന്നത്. 

Also read: Kerala Assembly Election 2021: സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ UDF യോഗം ഇന്ന്

എന്തായാലും പിഞ്ച്കുഞ്ഞിന്‍റെ അനുകരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. പോസ്റ്റിന് താഴെയായി തൃത്താല എം.എല്‍.എ വിടി ബല്‍റാമും കമന്‍റുമായി രംഗത്തെത്തി. ഈ വീഡിയോ   ഷെയർ ചെയ്യാൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ബല്‍റാമിന്‍റെ കമന്‍റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News