Viral Video: ചത്തില്ലന്നേയുള്ളു, സേവ് ദി ഡേറ്റിനിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും-Video

രണ്ട് പേർക്കും നീന്തൽ വശമില്ലെന്നാണ് സൂചന. സാമാന്യം താഴ്ചയുള്ള സ്ഥലമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 01:21 PM IST
  • 2020 നവംബറിൽ പ്രീ-വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടിനിടെ മൈസൂരു ദമ്പതികൾ മുങ്ങിമരിച്ചിരുന്നു
  • 2021-ൽ രാജസ്ഥാനിലെ ചൂലിയ വെള്ളച്ചാട്ടത്തിൽ പ്രീ വെഡ്ഡിങ്ങ് ഷൂട്ടിങ്ങിനിടെ ആളുകൾ കുടുങ്ങിയ സംഭവവും ഉണ്ടായിരുന്നു
  • മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ പോലും ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാതെയാണ് ഇത്തരത്തിൽ ആളുകൾ എത്തുന്നത്
Viral Video: ചത്തില്ലന്നേയുള്ളു, സേവ് ദി ഡേറ്റിനിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും-Video

സേവ് ദി ഡേറ്റുകൾ ചിലപ്പോൾ അപകടവും വിളിച്ച് വരുത്തും. ഭാഗ്യം കൊണ്ട് മാത്രമാണ് പല സ്ഥലങ്ങളിലും ആളുകൾ രക്ഷപ്പെടുന്നത്.  അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്.സേവ് ദി ഡേറ്റിനായി യുവതിയെ എടുത്തുയർത്തുന്നതിനിടിൽ യുവാവ് വെള്ളത്തിൽ മുങ്ങി താഴുന്നതാണ് വീഡിയോയിൽ. വരൻറെ ബാലൻസ് പോകുന്നതിനാൽ ആദ്യം ഒരു വട്ടവും  പിന്നീട് കുറച്ചധികം സമയവും  വെള്ളത്തിൽ മുങ്ങി കിടങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്.

രണ്ട് പേർക്കും നീന്തൽ വശമില്ലെന്നാണ് സൂചന. സാമാന്യം താഴ്ചയുള്ള സ്ഥലമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇതാരാണെന്നന്നും എവിടെയാണെന്നും വ്യക്തതയില്ല. ഫേസ്ബുക്കിൽ മണവാളൻ മീഡിയ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. 16000-ൽ അധികം പേരാണ് വീഡിയോ 23 മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടത്. 145 ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.

 

2020 നവംബറിൽ പ്രീ-വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടിനിടെ മൈസൂരു ദമ്പതികൾ മുങ്ങിമരിച്ചിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും ഫോട്ടോഷൂട്ടിന് വേണ്ടി മുതുകുത്തൂരിലെ ജലധാമ റിസോർട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.  അതേ സമയം 2021-ൽ  രാജസ്ഥാനിലെ ചൂലിയ വെള്ളച്ചാട്ടത്തിൽ പ്രീ വെഡ്ഡിങ്ങ് ഷൂട്ടിങ്ങിനിടെ കുടുങ്ങി പോയ യുവതിയുടെ യുവാവിൻറെ സംഭവവും ചർച്ചയായിരുന്നു.

മുന്നറിയിപ്പുള്ള സ്ഥലങ്ങളിൽ പോലും ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കാതെയാണ് ഇത്തരത്തിൽ ആളുകൾ എത്തുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.  പ്രീ വെഡ്ഡിങ്ങ്,  പോസ്റ്റ് വെഡ്ഡിങ്ങ്, സേവ് ദ ഡേറ്റ് തുടങ്ങി ഫോട്ടോ സെഷനുകൾ ഒാരോന്നും ഇപ്പോൾ വിവാഹ വൈറലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News