വൈക്കം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തികീഴടക്കി ഒൻപതുവയസുകാരൻ . മൂവാറ്റുപുഴ സ്വദേശി എ വി റ്റി ഉദ്യോഗസ്ഥൻ രാഹുലിന്റേയും അശ്വതിയുടേയും മകൻ നാലാം ക്ലാസുകാരൻ ആദിത്യനാണ് മൂന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള വേമ്പനാട്ടുകായൽ നീന്തിക്കടന്നത്.
രാവിലെ 8.30ന് ചേർത്തല തവണക്കടവിൽ അരൂർ എം എൽ എ ദലിമ ജോജോ യാണ് ആദിത്യന്റെ കൈകൾ ബന്ധിച്ച്നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തത്.ഒരുമണിക്കൂർ 24 മിനിട്ടുകൊണ്ടാണ് ഗിന്നസ് റെക്കാർഡ് നേടിയത്.വൈക്കം കായലോര ബീച്ചിലെത്തിചേർന്ന ആദിത്യനെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു വർഗീസ് ആദിത്യന്റെ കൈകളിലെ വിലങ്ങ് അഴിച്ചു പൊന്നാട അണിയിച്ചു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
മൂവാറ്റുപുഴയാറിലും സമീപത്തെ ജലാശയങ്ങളിലും ആറുമാസത്തോളം ആദിത്യൻ നീന്തൽ പരിശീലനം നടത്തി. വൈകുന്നേരം സ്കൂൾ വിട്ട് വന്ന ശേഷം രണ്ടു മണിക്കൂറോളം നീന്തൽ പരിശീലനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആദിത്യൻ വേമ്പനാട്ടുകായലിൽ നീന്താൻ തയ്യാറായത്.
പിതാവ് രാഹുൽ മകനൊപ്പം നിന്നെങ്കിലും മാതാവ് അശ്വതിക്ക് കായലിൽ മകനെ കൈകൾ ബന്ധിച്ചു നീന്തുന്ന കാര്യത്തിൽ ഭയമായിരുന്നു. പരിശീലകൻ ബിജുതങ്കപ്പൻ നൽകിയ ഉറപ്പിൽ പിന്നീട് മാതാപിതാക്കൾ ആദിത്യനെ കായലിൽ നീന്താൻ അനുവദിക്കുകയായിരുന്നു. (ബൈറ്റ് മാതാപിതാക്കൾ)
നടുക്കായലിൽ നീന്തിയെത്തിയപ്പോൾ അടിയൊഴുക്ക് ആദിത്യനെ വിഷമിപ്പിച്ചു. കുറച്ചു ഭയന്നുപോയെങ്കിലും പരിശീലകൻ നൽകിയ പിൻബലത്തിൽ ആദിത്യൻ ധൈര്യം സംഭരിച്ചു റെക്കാർഡിലേക്ക് നീന്തിക്കയറി.വിജയ കിരീടം ചൂടിയ ആദിത്യനെ ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മി പാട്ടു പാടിയാണ് വരവേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...