Veena George Covid : രണ്ട് തവണ ടെസ്റ്റ് ചെയ്തു, ഫലം നെഗറ്റീവ്; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മന്ത്രി വീണ ജോർജ്

Minister Veena George COVID വിട്ട് മാറാത്ത പനിയായതിനാൽ ഡെങ്കി പരിശോധനയും നടത്തിയെന്നും അതും നെഗറ്റീവാണെന്ന് മന്ത്രി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 05:28 PM IST
  • മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അറിയിച്ചുകൊണ്ട് മന്ത്രി വീണ ജോർജ് തന്നെയാണ് ഫേസ്ബുക്കിലൂടെ നിജസ്ഥിതി അറിയിച്ചത്.
  • വിട്ട് മാറാത്ത പനിയായതിനാൽ ഡെങ്കി പരിശോധനയും നടത്തിയെന്നും അതും നെഗറ്റീവാണെന്ന് മന്ത്രി വ്യക്തമാക്കി.
Veena George Covid : രണ്ട് തവണ ടെസ്റ്റ് ചെയ്തു, ഫലം നെഗറ്റീവ്; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : മന്ത്രി വീണ ജോർജ് കോവിഡ് പോസിറ്റീവായി എന്ന വാർത്ത നിഷേധിച്ച് ആരോഗ്യമന്ത്രി. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് അറിയിച്ചുകൊണ്ട് മന്ത്രി വീണ ജോർജ് തന്നെയാണ് ഫേസ്ബുക്കിലൂടെ നിജസ്ഥിതി അറിയിച്ചത്. വിട്ട് മാറാത്ത പനിയായതിനാൽ ഡെങ്കി പരിശോധനയും നടത്തിയെന്നും അതും നെഗറ്റീവാണെന്ന് മന്ത്രി വ്യക്തമാക്കി. 

"രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത  മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത്" മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ALSO READ : അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടികൂടി; പിടികൂടിയത് 9600 കിലോ ചീഞ്ഞമത്സ്യം

കഴിഞ്ഞ ദിവസമാണ് മന്ത്രി വീണ ജോർജിനും പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ് ഐയ്യർക്കും കോവിഡ് സ്ഥിരീകരിച്ചുയെന്നുള്ള വാർത്ത പുറത്ത് വന്നത്. എന്നാൽ തനിക്ക് വൈറൽ പനി മാത്രമാണെന്നും ഡോക്ടർമാർ വിശ്രമം അനിവാര്യമാണെന്ന് അറിയിച്ചുയെന്നും വീണ ജോർജ് അറിയിച്ചു. 

മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത  മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും  ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്.  'ഡെങ്കി' യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.

അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News