Veena George: കേരളത്തിന്റെ കോവിഡ് പ്രതിരോധം തകർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു, വീണ ജോർജ്

കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി വിമർശിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 12:11 PM IST
  • സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബോധപൂർവം ഇകഴ്ത്തി കാണിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി
  • കോവിഡ് രോ​ഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് പഠനം.
Veena George: കേരളത്തിന്റെ കോവിഡ് പ്രതിരോധം തകർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു, വീണ ജോർജ്

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധം (Covid Defence) തകർന്നുവെന്ന് കാണിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് (Health Minister Veena George). കോവിഡ് (Covid 19) മഹാമാരിക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ബോധപൂർവം ഇകഴ്ത്തി കാണിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി (Minister) ആരോപിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ആരോ​ഗ്യമന്ത്രിയുടെ വിമർശനം.

ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തിൽ സഹായിക്കാനല്ല, മറിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.

Also Read: Covid restrictions: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ; നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി കർണാടക

രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില സംസ്ഥാനത്ത്‌ 120 കേസിൽ ഒന്നും 100 കേസിൽ ഒന്നുമൊക്കെയാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ദേശീയ ശരാശരി 33 കേസിൽ ഒന്ന് എന്നതാണ്. കേരളത്തിൽ ഇത് ആറിൽ ഒന്ന് എന്നതാണെന്ന് ഐസിഎംആർ പറയുന്നതായി ലേഖനത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: India Covid Update: രാജ്യത്ത് 30,941 പേർക്ക് കൂടി കോവിഡ്; 350 മരണം

കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളിൽ രാജ്യത്ത് ഒന്നാംനിരയിലാണ് കേരളം. രോഗികളെയും രോഗം വരാൻ സാധ്യതയുള്ളവരെയും കണ്ടെത്തുക എന്നതുപോലെ പ്രധാനമാണ് ചികിത്സ ഉറപ്പാക്കുക എന്നതും. സംസ്ഥാനത്ത് ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ, സുരക്ഷാ ഉപകരണങ്ങൾ, ഓക്സിജൻ ലഭ്യത എന്നിവയെല്ലാം വർധിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടുന്നതിനും നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.

കോവിഡ് മൂലം കേരളത്തിൽ മരിച്ചവരുടെ ശതമാനം 0.5 ആണ്. ഇന്ത്യയിലെ കുറഞ്ഞ മരണനിരക്കിൽ ഒന്നാണിതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ജനസംഖ്യയിൽ രോ​ഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം ആണെന്നാണ് സിറോ പ്രിവിലൻസ് പഠനത്തിലൂടെ വ്യക്തമാക്കപ്പെട്ടത്. അതായത് കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം ആളുകൾക്ക് ഇതുവരെയും കോവിഡ് ബാധിച്ചിട്ടില്ല എന്നാണ്. സംസ്ഥാനത്തിനന്റെ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അത്രയും ജനങ്ങളെ പകർച്ചവ്യാധികളിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞുവെന്നാണ് ഐസിഎംആർ പഠനത്തിലൂടെ വ്യക്തമാകുന്നത്. 

Also Read: Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George

മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പിന്റെയും (Health Department) മറ്റ് വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ പൂർണ സഹകരണത്തോടെയുമാണ് കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചതെന്നും ആരോ​ഗ്യമന്ത്രി (Health Minsiter) വീണ ജോർജ് ലേഖനത്തിലൂടെ വ്യക്തമാക്കി. 

അതേസമയം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 19,622 കോവിഡ് കേസുകൾ (Covid Cases) സ്ഥിരീകരിച്ചു. 132 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടർന്ന് തിങ്കളാഴ്ച മരണപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News