കോഴിക്കോട്: വടകരയിൽ ഒമ്പത് വയസ്സുകാരി വാഹനമിടിച്ച് കോമയിലായ സംഭവത്തിൽ നിർണായക വഴിതിരിവ്. ഒമ്പത് വയസ്സുകാരി ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അപകടം നടന്ന് ഒമ്പത് മാസത്തനിന് ശേഷമാണ് വാഹനം കണ്ടെത്തുന്നത്.
KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷജീൽ എന്ന ആളാണ് കാറോടിച്ചതെന്ന് വടകര റൂറൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ഇപ്പോൾ വിദേശത്താണെന്നും ഉടനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇയാള്‍ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ ചുമത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമയിലാണ് ദൃഷാന.
Read Also: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി
2024 ഫെബ്രുവരി 17ന് രാത്രി 9 മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ തലശ്ശേരി സ്വദേശി ബേബി (62) മരിക്കുകയും ചെറുമകൾ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തു. ഇടിച്ച ശേഷം ഇടവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടമുണ്ടാവുമ്പോൾ ഷജീലും കുടുംബവും വാഹനത്തിലുണ്ടായിരുന്നു.
അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. മാർച്ച് 14ന് പ്രതി വിദേശത്തേക്ക് കടന്നു.
പ്രതി ഇൻഷുറൻസിന് ശ്രമിച്ചതാണ് അന്വേഷണത്തിൽ വഴിതിരിവായത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തിയാണ് ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചത്. എന്നാൽ കാറിന്റെ കേടുപാടുകൾ മതിലിൽ ഇടിച്ചുണ്ടായതല്ലെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.