Brahmapuram Fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; മാപ്പ് അർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും കൊച്ചി നഗരസഭയും ചെയ്തതെന്ന് വി മുരളീധരൻ

തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണമെന്നും അദ്ദേഹം കുറിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 11:18 AM IST
  • മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
  • തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണമെന്നും അദ്ദേഹം കുറിച്ചു.
Brahmapuram Fire: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; മാപ്പ് അർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും കൊച്ചി നഗരസഭയും ചെയ്തതെന്ന് വി മുരളീധരൻ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ഉണ്ടായ സംഭവത്തിൽ സർക്കാരിനെയും കൊച്ചി നഗരസഭയെയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരന്‍. മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും  സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണമെന്നും അദ്ദേഹം കുറിച്ചു. സോൺട്ര ഇൻഫോടെക് എന്ന തട്ടിപ്പ് കമ്പനി, ഇടതുസർക്കാരുമായി ചേർന്ന് നടത്തിയ കോടികളുടെ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 

"ഇന്ത്യയിലെ മാലിന്യമല കത്തുന്നു, വിഷപ്പുകയിൽ ശ്വാസംമുട്ടി ജനങ്ങൾ " അന്താരാഷ്ട്ര മാധ്യമമായ  CNNൻ്റെ തലക്കെട്ടാണിത്....!
നമ്മുടെ കൊച്ചിയെക്കുറിച്ചാണ് അമേരിക്കൻ മാധ്യമത്തിലെ ഈ വാർത്ത ....

മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും  സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തത്...

ALSO READ: Fire At Brahmapuram Plant: ബ്രഹ്മപുരത്ത് പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; നിർദ്ദേശങ്ങൾക്കായി കൺട്രോൾ റൂം തുറന്നു

തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണം...

അഴിമതിയുടെ വിഷപ്പുകയാണ് ജനങ്ങൾ ശ്വസിക്കുന്നതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്നു...

സോൺട്ര ഇൻഫോടെക് എന്ന തട്ടിപ്പ് കമ്പനി, ഇടതുസർക്കാരുമായി ചേർന്ന് നടത്തിയ കോടികളുടെ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം നടക്കണം....

കർണാടക മുഖ്യമന്ത്രി 2019 ൽ സോൺട്ര ഇൻഫാടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്..

2020 ൽ അതേ കമ്പനിക്ക് കേരളത്തിൽ KSIDCയുടെ ' പ്രത്യേക ഇടപെടലിൽ ' ബ്രഹ്മപുരം കരാർ ലഭിച്ചത് എങ്ങനെയാണ് ? 
കരാർ കാലാവധിക്കുള്ളിൽ പാതിപോലും പണി പൂർത്തിയാക്കാതിരുന്ന കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നിർദേശം എവിടെ നിന്നായിരുന്നു ?

ഇതേ കമ്പനിയെ 2023 ഫെബ്രുവരിയിൽ ജപ്പാനുമായി ചേർന്നുള്ള കോഴിക്കോട് പദ്ധതി ഏൽപ്പിക്കാൻ പിണറായി വിജയൻ തന്നെ മുൻകയ്യെടുത്തത് എങ്ങനെ ?

സോൺട്ര ഇൻഫാടെക് വൈക്കം വിശ്വൻ്റെ മരുമകൻ്റെതാണെന്ന് " എനക്കറിയില്ല " എന്ന് നാളെ കേരളത്തോട് പറയാൻ പിണറായി വിജയൻ എന്ന, രാഷ്ട്രീയ ധാർമികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രി മടിക്കില്ല...

പക്ഷേ, കേരളത്തിലെ ജനങ്ങളോടാണ് പറയാനുള്ളത്...
കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വമിപ്പിക്കുന്ന വിഷപ്പുകയാണ് നിങ്ങൾ ശ്വസിക്കുന്നത്...

ബംഗാളിലെ, തൃപുരയിലെ ജനങ്ങളെ ദശകങ്ങൾ പിന്നോട്ടു നടത്തിയ ,ഒടുവിൽ അവർ ആട്ടിപ്പായിച്ച ഈ അഴിമതിക്കൂട്ടത്തെ ഇനിയും സഹിക്കണോയെന്ന് ശ്വാസം തിരികെ കിട്ടുമ്പോൾ നിങ്ങൾ തീരുമാനിക്കുക !

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News