ഹരിതീർത്ഥക്കര: കണ്ണൂരില്‍ പ്രകൃതിയൊരുക്കിയ വിസ്മയ്ക്കര

അവധിദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും നിരവധിപേർ ഒഴിവുസമയം ചിലവഴിക്കാനായി എത്തുന്നു. കയങ്ങളോ അപകടകരമയാ കുഴികളോ ഇല്ലാത്തതിനാൽ കുട്ടികളടക്കം ആളുകൾ ഇവിടെയെത്തുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് സുരക്ഷിതമായ സ്ഥലമാണിത്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 21, 2022, 02:03 PM IST
  • ചെങ്കുത്തായ പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് ചിന്നിച്ചിതറുന്ന വെള്ളത്തിലെത്തിയാൽ ഏവരും ഉത്സാഹതിമിർപ്പിലാകും.
  • അവധിദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും നിരവധിപേർ ഒഴിവുസമയം ചിലവഴിക്കാനായി എത്തുന്നു.
  • സേവ് ദി ഡേറ്റ് അടക്കമുള്ള വിവാഹ വീഡിയോയുടെ ചിത്രീകരണത്തിനും ആളുകൾ ഇവിടെത്തുന്നു.
ഹരിതീർത്ഥക്കര: കണ്ണൂരില്‍ പ്രകൃതിയൊരുക്കിയ വിസ്മയ്ക്കര

കണ്ണൂർ: ഹരിതീർത്ഥക്കര വെള്ളച്ചാട്ടം കാണാനും ആസ്വദിക്കാനുമായി കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ ചൂരലിലേക്കെത്തുന്നവർ ഏറെയാണ്.  മഴക്കാലമായാൽ ഈ വെള്ളച്ചാട്ടം കാണാൻ മറ്റ് ജില്ലകളിൽ നിന്നു പോലും നിരവധി പേരാണെത്തുന്നത്. അപകട സാധ്യതകളേതുമില്ലാത്തതിനാൽ കുടുംബത്തോടൊപ്പം ഇവിടെ ചെലവഴിക്കാൻ എത്തുന്നവരും നിരവധിയാണ്.

ചെങ്കുത്തായ പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് ചിന്നിച്ചിതറുന്ന വെള്ളത്തിലെത്തിയാൽ ഏവരും ഉത്സാഹതിമിർപ്പിലാകും. ഉള്ളം കുളിർപ്പിക്കുന്ന ശുദ്ധജലം, പച്ചപ്പന്തൽ വിരിച്ച കാട്ടുമരങ്ങളുടെ തണുപ്പ്, ശുദ്ധവായു. കണ്ണും മനസ്സും നിറയ്ക്കുന്ന ഇടം. പരിസര മലിനീകരണമില്ല എന്നതും ഇവിടുത്തെ പ്രത്യേകത തന്നെ.

Read Also: പുതിയ സ്റ്റേഷനുകളിലേക്ക് സര്‍വീസ് ട്രയലുമായി കൊച്ചി മെട്രോ; വരുന്നത് വിശാലമായ സ്റ്റേഷൻ

അവധിദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും നിരവധിപേർ ഒഴിവുസമയം ചിലവഴിക്കാനായി എത്തുന്നു. കയങ്ങളോ അപകടകരമയാ കുഴികളോ ഇല്ലാത്തതിനാൽ കുട്ടികളടക്കം ആളുകൾ ഇവിടെയെത്തുന്നു. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് സുരക്ഷിതമായ സ്ഥലമാണിത്. 

സേവ് ദി ഡേറ്റ് അടക്കമുള്ള വിവാഹ വീഡിയോയുടെ ചിത്രീകരണത്തിനും ആളുകൾ ഇവിടെത്തുന്നു. യുവാക്കളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായും ഇവിടം മാറിയിട്ടുണ്ട്. ഹരിതീർത്ഥക്കര ഇപ്പോൾ റീലുകളായും സെല്‍ഫികളിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. 

Read Also: Gold price today: സ്വർണവിലയിൽ വർധനവ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 760 രൂപ

പ്രദേശത്തിന്‍റെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്തുകൊണ്ട് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇവിടേക്കുള്ള കോൺക്രീറ്റ് റോഡുകളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പയ്യന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ നയനമനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News