മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല... കര്‍ശന ഉപാധികളോടെ അലനും താഹയ്ക്കും ജാമ്യം

ഒരു ലക്ഷം രൂപ ബോണ്ട്‌, മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 

Last Updated : Sep 9, 2020, 04:53 PM IST
  • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുകയാണെന്നും പത്ത് മാസമായി ഇരുവരും NIA കസ്റ്റഡിയിലാണെന്നും വക്കീല്‍ വാദിച്ചു.
  • കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല...   കര്‍ശന ഉപാധികളോടെ അലനും താഹയ്ക്കും ജാമ്യം

കൊച്ചി: പന്തീരാങ്കാവ് UAPA കേസില്‍ പ്രതികളായ അലന്‍ ശുഹൈബിനും താഹാ ഫസലിനും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കൊച്ചി NIA കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 2019 നവംബറില്‍ NIA കസ്റ്റഡിയില്‍ പ്രവേശിച്ച ഇരുവര്‍ക്കും പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

UAPA കേസ്: താഹയ്ക്ക് ജാമ്യ൦ നിഷേധിച്ച് NIA കോടതി

ഒരു ലക്ഷം രൂപ ബോണ്ട്‌, മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ ഒന്നും തന്നെ ഇരുവര്‍ക്കുമെതിരെ കണ്ടെത്താനായിട്ടില്ലെന്ന് കോടതിയില്‍ പ്രതിഭാഗം വക്കീല്‍ വാദിച്ചു.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല!

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുകയാണെന്നും പത്ത് മാസമായി ഇരുവരും NIA കസ്റ്റഡിയിലാണെന്നും വക്കീല്‍ വാദിച്ചു. ഇവ അംഗീകരിച്ച കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അലനും താഹയും മാവോയിസ്റ്റുകള്‍, ഇരുവരേയും പുറത്താക്കിയെന്ന് കോടിയേരി

നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ UAPA ചുമത്തിയത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ, യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം ശരിവച്ച സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

UAPA വിഷയത്തില്‍ അഭിപ്രായഭിന്നതയില്ല, മാധ്യമ വാര്‍ത്തകള്‍ തള്ളി പി മോഹനന്‍

സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ നിയോഗിച്ച ക​മ്മീ​ഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പാര്‍ട്ടി നടപടി. ക​ണ്ണൂ​ര്‍ പാ​ല​യാ​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ക്യാമ്പസ് നി​യ​മ​വി​ദ്യാ​ര്‍​ഥിയായിരുന്നു 20കാരനായ അ​ല​ന്‍ ഷു​ഹൈ​ബ്. ക​ണ്ണൂ​ര്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ര്‍​ണ​ലി​സം വി​ദ്യാ​ര്‍​ഥിയായിരുന്നു 24കാരനായ താ​ഹ ഫൈ​സ​ല്‍. 

Trending News