Cholera In Malappuram: മലപ്പുറത്ത് രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി 14 പേർ ചികിത്സയിൽ

Cholera Reported In Malappuram: നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 07:38 AM IST
  • മലപ്പുറത്ത് രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു
  • സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്
  • ഇത് രോഗം പടർന്നു പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു
Cholera In Malappuram: മലപ്പുറത്ത് രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു: ലക്ഷണങ്ങളുമായി 14 പേർ ചികിത്സയിൽ

മലപ്പുറം: വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു.  കൂടാതെ സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്.  ഇത് രോഗം പടർന്നു പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.  വിവിധ ആശുപതികളിലായി എട്ടു പേർ ചികിത്സയിലാണ്. 

Also Read: സംസ്ഥാനത്ത് ചൂട് കൂടുന്നു; ഇന്നും ഉയർന്ന ചൂട്, ഇടുക്കിയിൽ താപനില 40 ഡിഗ്രി കടന്നു

നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിൽ സ്ഥിതി ചെയ്യുന്ന പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടിരിക്കുന്നത്. ഈ പുഴയിലേക്ക് തന്നെ സമീപത്തുള്ള നിരവധി ഹോട്ടലുകളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളിൽ വെള്ളം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് മലിനജലം വെള്ളത്തിലേക്ക് കൂട്ട്‌ഹാൾ കലരുന്നതിനും പുഴയിലെ വെള്ളം മുഴുവൻ മലിനമാകുന്നതിന് കാരണമായിട്ടുണ്ട്. 

Also Read: Chottanikkara Makam 2023: മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടത്തിനുമായി ഇന്ന് മകം തൊഴാം

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് തല ദ്രുത കർമ്മ സേന അടിയന്തരമായി യോഗം ചേരുകയും മുന്നറിയിപ്പ് നടത്തുന്നതിന് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും മൈക്ക് അനൗൺസ്‌മെൻറ് നടത്തുകയുമുണ്ടായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുകയുടെ യുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.  മാത്രമല്ല മലിനജലം തുറന്നു വിട്ട ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News