Covid | കോവിഡ് നിയന്ത്രണം; 12 ട്രെയിനുകൾ റദ്ദാക്കി

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി 12 ട്രെയിനുകൾ റദ്ദാക്കി

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 11:05 PM IST
  • ശനി (15-01-2022), ഞായർ (16-01-2022) ദിവസങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയത്
  • തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു
Covid | കോവിഡ് നിയന്ത്രണം; 12 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി 12 ട്രെയിനുകൾ റദ്ദാക്കി. ശനി (15-01-2022), ഞായർ (16-01-2022) ദിവസങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്:

തിരുവനന്തപുരം ഡിവിഷൻ

1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366).
2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431).
3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425)
4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435)

പാലക്കാട്‌ ഡിവിഷൻ

1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023)
2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024)
3) കണ്ണൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477).
4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478)
5) കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481).
6) കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469)
7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491)
8) മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News