കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 50,800 രൂപയും ഒരു ഗ്രാമിന് 6,350 രൂപയുമാണ് വില.
ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണ നിരക്കാണ് ഇന്നത്തേത്. അന്താരാഷ്ട്ര തലത്തിൽ, സ്വർണം നേട്ടത്തോടെയാണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ഇന്നലെയും കേരളത്തിലെ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില കുറഞ്ഞത്. ഇന്നലെ പവന് 51,120 രൂപയും, ഗ്രാമിന് 6,390 രൂപയുമാണ്. ഇന്നലെയും, ഇന്നുമായി രണ്ട് ദിവസം കൊണ്ട് പവന് 960 രൂപയും, ഗ്രാമിന് 120 രൂപയുമാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്.
ഓഗസ്റ്റ് രണ്ടാം തിയ്യതി സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് അന്ന് വില കൂടിയത്. ഒരു പവൻ സ്വർണത്തിന് അന്ന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില. ഇതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.
സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 87.40 രൂപയാണ് വില. 8 ഗ്രാമിന് 699.20 രൂപ, 10 ഗ്രാമിന് 874 രൂപ, 100 ഗ്രാമിന് 8,740 രൂപ, ഒരു കിലോഗ്രാമിന് 87,400 രൂപ എന്നിങ്ങനെയാണ് വെള്ളി നിരക്കുകൾ. ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില ഇടിഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.