Covid update: വൈറസ് വ്യാപനം തീവ്രം, 4,892 പുതിയ രോഗികള്‍
സംസ്ഥാനത്ത് പുതുതായി 4,892 പേര്‍ക്ക് കൂടി കോവിഡ് (Covid-19) സ്ഥിരീകരിച്ചു. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
New Covid Strain : സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനതകമാറ്റവുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നത് ശ്രദ്ധയോടെ വേണമെന്ന് Chief Minister Pinarayi Vijayan
സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധ കാണിക്കണമെന്ന് Chief Minister Pinarayi Vijayan. ചില മാധ്യമങ്ങൾ സംസ്ഥനത്ത് കോവിഡ് വൈറസിന് ജനതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ നൽകിയ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Toolkit case: Nikita Jacob ന് മൂന്നാഴ്ചത്തെ ജാമ്യം, വാട്സാപ്പ് ചാറ്റുകൾ പോലീസ് വീണ്ടും പരിശോധിച്ചേക്കും.
ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ മലയാളി അഭിഭാഷക നികിത ജേക്കബിന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് നികിത സമർപ്പിച്ച അപേക്ഷയിൽ വാദം കേട്ട ശേഷമാണ് അപേക്ഷ കോടതി അംഗീകരിച്ചത്.
MJ Akbar defamation case ഡൽഹി ഹൈക്കോടതി തള്ളി,കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ലെന്ന് കോടതി
മീ ടു ആരോപണത്തിനെതിരെ മുൻ കേന്ദ്ര മന്ത്രി എം.ജെ അക്ബർ നൽകിയ മാന നഷ്ടകേസ് ഡൽഹി ഹൈക്കോടതി തള്ളി. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ അക്ബർ നൽകിയ പരാതിയിലാണ് നടപടി. മാനനഷ്ടക്കേസാണ് കോടതി തള്ളിയത്. പ്രിയ രമണിക്ക് എതിരായ കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.
Punjab Local Body Election: കര്‍ഷക രോഷത്തില്‍ എരിഞ്ഞ് Punjab, ഫലം പ്രഖ്യാപിച്ച ഏഴ് കോര്‍പ്പറേഷനും സ്വന്തമാക്കി Congress
കര്‍ഷക രോക്ഷത്തില്‍ കനത്ത തിരിച്ചടി നേരിട്ട് BJP, Punjab തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ (Civic Body Polls) ഫലം പ്രഖ്യാപിച്ച ഏഴില്‍ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പുര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബതാല, ബതിന്ഡ എന്നീ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും Congress ഭരണം പിടിച്ചു
Australia: പാര്‍ലമെന്റില്‍ സഹപ്രവര്‍ത്തകന്റെ പീഡനത്തിനിരയായതായി യുവതി, വൈറലായി പ്രധാനമന്ത്രിയുടെ പ്രതികരണം
'അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത് ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതത്വമുള്ളവരാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, സ്കോട്ട് മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.