ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; എൽഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർഥി ഡോ.ജോ ജോസഫ്

എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോ​ഗ വിദ​ഗ്ധനായ ജോ ജോസഫ് ഒരു സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ്. 

Written by - Zee Malayalam News Desk | Last Updated : May 5, 2022, 06:13 PM IST
  • എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയവിഭാ​ഗത്തിന്റെ നേതൃ നിരയുടെ ഭാ​ഗമാണ് ഡോക്ടർ ജോ ജോസഫ്.
  • ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
  • പ്രോ​ഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ ജോ ഹാർട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; എൽഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർഥി ഡോ.ജോ ജോസഫ്

നഷ്ടപ്പെട്ടുപോയ തൃക്കാക്കര പിടിക്കാൻ എൽഡിഎഫ് ഇത്തവണ കളത്തിലിറക്കുന്ന ഒരു ഹൃദ്രോ​ഗ വിദ​ഗ്ധനെയാണ്. എൽഡിഎഫ് സ്വന്തം ചിഹ്നത്തിലാണ് ഡോ. ജോ ജോസഫിനെ നിർത്തുന്നത്. ഇതിനോടകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ പരാജയപ്പെടുത്താനെത്തിയ ഈ ഹൃദ്രോ​ഗ വിദ​ഗ്ധനെ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 

എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോ​ഗ വിദ​ഗ്ധനായ ജോ ജോസഫ് ഒരു സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ്. പൂഞ്ഞാർ കളപ്പുരയ്ക്കൽ കുടുംബാം​ഗമാണ് ഇദ്ദേഹം. കെഎസ്ഇബി ജീവനക്കാരായിരുന്ന പരേതരായ കെവി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബർ 30ന് ചങ്ങനാശേരിയിൽ ജനിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടർ ഒഡീഷയിലെ കട്ടക്ക് എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടിയിട്ടുണ്ട്. 

Also Read: Thrikkakara By-Election 2022 : തൃക്കാക്കരയിൽ എൽഡിഎഫിന്റെ ട്വിസ്റ്റ്; ഡോ. ജോ ജോസഫ് ഇടത് സ്ഥാനാർഥി

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയവിഭാ​ഗത്തിന്റെ നേതൃ നിരയുടെ ഭാ​ഗമാണ് ഡോക്ടർ ജോ ജോസഫ്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പ്രോ​ഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോക്ടർ ജോ ഹാർട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. 

ആനുകാലികങ്ങളിൽ ആരോ​ഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ലേഖനങ്ങൾ എഴുതാറുള്ള അദ്ദേഹം ഹൃദയപൂർവം ഡോക്ടർ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പ്രളയ കാലത്ത് ഡോ. ജോ ജോസഫ് നടത്തിയ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്. തൃശൂർ സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ സൈക്കാട്രിസ്റ്റായ ഡോ ദയാ പാസ്കലാണ് ഡോക്ടറുടെ ഭാര്യ. കളമശേരി രാജ​ഗിരി പബ്ലിക് സ്കൂളിലെ പത്താം ക്ലാസുകാരി ജവാൻ ലിസ് ജോ, ആരാം ക്ലാസുകാരി ജിയന്ന എന്നിവർ മക്കളാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News