കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഡോ. ജോ ജോസഫിനെ സ്ഥാനാർഥിയായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രഖ്യാപിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനാണ്. വാഴക്കാല സ്വദേശിയാണ്. ഇടത് സ്വതന്ത്രനല്ല പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ ഒറ്റപ്പേര് മാത്രമാണ് വന്നിട്ടുള്ളത്. മുത്ത് പോലത്തെ സ്ഥാനാർഥിയാണ് ജോ ജോസഫ് എന്ന് എൽഡിഎഫ് കൺവീനർ അറിയിച്ചു. നേരത്തെ എറണാകുളം ജില്ല കമ്മിറ്റി അംഗം കെ.എസ് അരുൺകുമാറിനെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചുയെന്നുള്ള റിപ്പോർട്ടുകൾ വാർത്തസമ്മേളനത്തിൽ ഇ.പി ജയരാജനും മന്ത്രി പി രാജീവ് തള്ളുകയും ചെയ്തു. മാധ്യമവാർത്തയെ വിശ്വാസത്തിലെടുത്താണ് അണികൾ അരുൺകുമാറിന്റെ പേരിൽ ചുവരെഴുത്തകൾ നടത്തിയതെന്ന് ഇരുവരെ പറഞ്ഞു.
1978ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച് ഡോ.ജോ ജോസഫ് പൂഞ്ഞാൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് സ്വന്തമാക്കിയ ഇടത് സ്ഥാനാർഥി കട്ടക്ക് എസ്.സി.ബി മെഡിക്കൽ കോളേജിൽ നിന്ന് എംഡിയും ഡൽഹി എയിംസിൽ നിന്ന് കാർഡിയോളിയിൽ ഡിഎം നേടി. പ്രൊഗ്രസീവ് ഡോക്ടേഴ്സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജോ. ജോസഫാണ്. ഹൃദയപൂർവ്വം ഡോക്ടർ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്.
മണ്ഡലത്തിൽ വീണ്ടും പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ഒരു സ്ഥാനാർഥിയെത്തുന്നതും സിപിഎമ്മിൽ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്. 2021ൽ 14,329 വോട്ടിന് പി.ടി തോമസ് ജയിച്ച തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായ ഡോ. ജെ.ജേക്കബായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 2016ൽ ഡോ. സെബാസ്റ്റ്യൻ പോളും 2011 എം.ഇ ഹസ്സനാറുമായിരുന്നു എൽഡിഎഫിനായി തൃക്കാക്കരയിൽ കളത്തിലിറങ്ങിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.