Kochi: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്ന് സീറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി.
തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല, തിരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി (George Alencherry) വ്യക്തമാക്കി.
തികച്ചും അപ്രതീക്ഷിതമായാണ് LDF ഡോ. ജോ ജോസഫിനെ തങ്ങളുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ, ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമര്‍ശനം അങ്ങുമിങ്ങും ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനുമതേ, പക്ഷേ, അത് "നിയമസഭ"യുടെ സ്ഥാനാർത്ഥി ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നല്‍കിയ മറുപടി.
Also Read: Accident: തൃശൂരിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്
അതേസമയം, വാശിയേറിയ പോരാട്ടമാണ് തൃക്കാക്കരയില്‍ നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ "പൊന്നാപുരം കോട്ട" ഉമയിലൂടെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പണിപ്പെടുമ്പോള്‍ മണ്ഡലം പിടിച്ചെടുത്ത് സെഞ്ച്വറി അടിക്കാനാണ് LDF ശ്രമം. ശക്തമായ പ്രചാരണം കാഴ്ചവച്ച് NDA സ്ഥാനാര്‍ഥി എ എൻ രാധാകൃഷ്ണനും രംഗത്തുണ്ട്.
മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും പ്രചാരണം കൊഴുക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയവും പ്രചാരണവും കോണ്‍ഗ്രസ് ആദ്യം ആരംഭിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വാഹന പര്യടനം തിങ്കളാഴ്ച തുടങ്ങിയിരുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഈ മാസം 31നാണ് നടക്കുക. വോട്ടെണ്ണൽ ജൂണ്‍ 3ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...