DHSE VHSE Plus One Exam 2021 : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തീരുമാനമെന്ന് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 09:55 AM IST
  • ഈ മാസം ആറ് മുതല്‍ പ്ലസ് വൺ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
  • വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തീരുമാനമെന്ന് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
  • കേരളത്തിലെ ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്.
  • സിബിഎസ്‌ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
DHSE VHSE Plus One Exam 2021 : കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്ലസ് വണ്‍  പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Thiruvananthapuram : സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, ഹയർ സെക്കൻഡറി (Higher Secondary), വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE) ഒന്നാം വർഷ എഴുത്തു പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഈ മാസം ആറ് മുതല്‍ പ്ലസ് വൺ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തീരുമാനമെന്ന് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. 

ALSO READ: DHSE VHSE Plus One Exam 2021 Time Table : ഹയർസെക്കൻഡറി, VHSE +1 പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി

ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ത്ഥികളാണ്. വാക്‌സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണ്. സിബിഎസ്‌ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ALSO READ:  Plus one exam: തീരുമാനം നാളെ അറിയിക്കണമെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി

ഹയർ സെക്കൻഡറി (Higher Secondary), വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE) ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ കവിടിന്റെ സാഹചര്യത്തിൽ പുതുക്കിയിരുന്നു. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ (V Sivankutty) പ്രത്യേക നിർദ്ദേശപ്രകാരമാണ് ടൈംടേബിളുകൾ പുതുക്കിയത്. 

സെപ്റ്റംബർ 6 മുതൽ 16 വരെ ഹയർ സെക്കണ്ടറി പരീക്ഷ എന്നത് പുതുക്കിയ ടൈം ടേബിൾ പ്രകാരം സെപ്റ്റംബർ 6 മുതൽ 27 വരെയാക്കി. സെപ്റ്റംബർ 7 മുതൽ 16 വരെ VHSE പരീക്ഷ എന്നത് സെപ്റ്റംബർ 7 മുതൽ 27 വരെയാക്കി.

ALSO READ: Plus one model exam: വിദ്യാഭ്യാസ വകുപ്പ് ടൈംടേബിൾ പുറത്തിറക്കി

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സ്കോറുള്ള പരീക്ഷയ്ക്ക് 160 സ്കോർ, 60 സ്കോറുള്ളതിന് 120 സ്കോർ, 40 സ്കോറുള്ളതിന് 80 സ്കോർ എന്ന കണക്കിലാണ് ചോദ്യങ്ങൾ ഉണ്ടായിരിക്കുക.  ഇതിൽ നിന്നും ഓരോ വിഭാഗത്തിലും നിർദ്ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ അവയിൽ നിന്നും മികച്ച സ്കോർ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News