തിരുവനന്തപുരത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചു

നാലാഞ്ചിറയ്ക്ക് സമീപം വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ റോയി(45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് മരിച്ചതായി കണ്ടെത്തിയത്. ഇരുവരേയും രാത്രി 11:30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

Last Updated : Nov 29, 2017, 08:26 AM IST
തിരുവനന്തപുരത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറയ്ക്ക് സമീപം വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ റോയി(45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് മരിച്ചതായി കണ്ടെത്തിയത്. ഇരുവരേയും രാത്രി 11:30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. സിറ്റി ഷാഡോ പോലീസ് അന്വേഷണം നടത്തി മടങ്ങി അരമണിക്കൂറിനുള്ളിലാണ് പുക കണ്ടത്. ഇപ്പോള്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മണ്ണന്തലയില്‍ സ്വകാര്യ ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുകയായിരുന്നു റോയി ഇതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് മരിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ റോയിക്കെതിരെ കേസുണ്ടെന്നും പോലീസ് പറയുന്നു.

Trending News