Wild Animal: തൊടുപുഴയിൽ പുള്ളിപുലി സാന്നിധ്യം സ്ഥിതീകരിച്ചു; നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്നതായി പരാതി

രണ്ടുദിവസം മുമ്പ് ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശവാസികളായ മൂന്ന് പേരുടെ മൃഗങ്ങളാണ് ആക്രമണത്തിൽ  ചത്തത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 11:36 PM IST
  • അടുത്തിടെ കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഒട്ടേറെ വളർത്തു മൃഗങ്ങൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
  • ഇതോടെയാണ് ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്.
Wild Animal: തൊടുപുഴയിൽ പുള്ളിപുലി സാന്നിധ്യം സ്ഥിതീകരിച്ചു; നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്നതായി പരാതി

തൊടുപുഴ കരിങ്കുന്നം ഇല്ലിചാരിയിൽ ആഴ്‍ചകൾക്ക് മുമ്പ് നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചു. വളർത്തുമൃഗങ്ങളെ ആക്രമിച്ചതോടെ വനം വകുപ്പ് സ്ഥാപിച്ച സി സി ടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.അടുത്തിടെ കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഒട്ടേറെ വളർത്തു മൃഗങ്ങൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. 

രണ്ടുദിവസം മുമ്പ് ഇതില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പുള്ളിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശവാസികളായ മൂന്ന് പേരുടെ മൃഗങ്ങളാണ് ആക്രമണത്തിൽ  ചത്തത്. 15 വളര്‍ത്തുമൃഗങ്ങളാണ് അക്രമണത്തിന് ഇരയായത്. ഇല്ലിചാരി മേഖലയുടെ ഒരു ഭാഗം വനം വകുപ്പിന്റെ റിസർവ് മേഖലയിലാണ്. ഇക്കഴിഞ്ഞ 16 ന് വൈകിട്ടാണ് ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞത്. 

ALSO READ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരുക്ക്

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ പുലി ഇറങ്ങുന്നത് പതിവാണെങ്കിലും ലോറേഞ്ച് മേഖലയിൽ ഇതിനു മുമ്പ് പുലി ഇറങ്ങിയത് ഒരു തവണ മാത്രമാണ്. പുലിയെ കൂടുവച്ച് പിടിക്കാൻ തിരുവനന്തപുരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിൽനിന്ന് അനുമതി വേണം. അതിനുള്ള നടപടികള്‍ തുടങ്ങിയതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News