Lok Sabha Election 2024: കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kozhikode: 91 കാരിയായ പായംമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80 വയസ്സുള്ള കോടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു എന്നാണ് പരാതി. വോട്ട് പ്രകാരം ലിസ്റ്റിൽ പേരില്ലാതിരുന്ന കോടശ്ശേരി ജാനകിയമ്മ...

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 08:44 PM IST
  • സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
  • രണ്ടു പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, ബൂത്ത് ലെവൽ ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
Lok Sabha Election 2024: കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: പെരുവയലിൽ ആളുമാറി വോട്ട് ചെയ്ത സംഭവത്തിൽ നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. രണ്ടു പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ,  ബൂത്ത് ലെവൽ ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണറെയും കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ALSO READ: പോളിങ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയിക്കെതിരെ കേസ്

കോഴിക്കോട്  പെരുവയലിലെ 84 ാം ബൂത്തിലാണ് സംഭവം നടന്നത്. 84 ാം ബൂത്തിൽ ഒരേ പേരുള്ള രണ്ടു വ്യക്തികളിൽ ലിസ്റ്റിൽ പേരില്ലാത്ത ഒരാളെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിപ്പിച്ചു എന്നതാണ് പരാതി. 91 കാരിയായ പായംമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80 വയസ്സുള്ള കോടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു എന്നാണ് പരാതി. വോട്ട് പ്രകാരം ലിസ്റ്റിൽ പേരില്ലാതിരുന്ന കോടശ്ശേരി ജാനകിയമ്മ വോട്ട് ചെയ്തതോടെ വോട്ട് നഷ്ടമായതായി പായംമ്പുറത്ത് ജാനകിയമ്മ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കും എതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News