Shocking video: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ചാടി കാട്ടുപോത്ത്; കാറിന്റെ മുൻവശം തകർന്നു, അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. 

Written by - Zee Malayalam News Desk | Last Updated : May 13, 2022, 01:55 PM IST
  • കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ ആയിരുന്നു സംഭവം
  • കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് ചാടിയത്
  • പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള ദേശീയ പാതയിൽ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നാണ് കാട്ടുപോത്ത് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് ചാടിയത്
Shocking video: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ചാടി കാട്ടുപോത്ത്; കാറിന്റെ മുൻവശം തകർന്നു, അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് ചാടി കാട്ടുപോത്ത്. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെ കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയ പാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ ആയിരുന്നു സംഭവം.

കറുകച്ചാലിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ജോജി ചെറിയാനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് ചാടിയത്. പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള ദേശീയ പാതയിൽ നിന്നും പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തിൽ നിന്നാണ് കാട്ടുപോത്ത് ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് ചാടിയത്. ബോണറ്റിനു മുകളിലേക്കാണ് കാട്ടുപോത്ത് വീണത്. കാറിന്റെ ഗ്ലാസ് ഉൾപ്പെടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

ALSO READ: വ്ലോ​ഗർ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഒമ്പത് വയസുകാരിയെ മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റില്‍. അരുവിക്കരയിലാണ് ഒമ്പത് വയസുകാരിയെ രണ്ടാനച്ഛൻ മദ്യപിച്ചെത്തി ക്രൂരമായി മർദിച്ചത്. മദ്യപിച്ചെത്തിയ പ്രതി പെൺകുട്ടിയെ മൃഗീയമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ മുത്തശിയാണ് ‌ആശുപത്രിയിലെത്തിച്ചത്. പേരൂർക്കടയിലെ ആശുപത്രിയിൽ വച്ച് മുത്തശിയെയും ഇയാൾ മർദിച്ചു. ഇതേ തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. നെടുമങ്ങാട് കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News