Sharon Murder Case: 'ഷാരോൺ ന​ഗ്നചിത്രങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി, ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവം'; ശിക്ഷാവിധി തിങ്കളാഴ്ച

Sharon Murder Case: അപൂർവങ്ങളിൽ അപൂർവ്വമായ കേസാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും  പ്രോസിക്യൂഷൻ പറഞ്ഞു.

Last Updated : Jan 18, 2025, 01:48 PM IST
  • ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച
  • വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: 'ഷാരോൺ ന​ഗ്നചിത്രങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി, ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവം'; ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം:  കേരളത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. നെയ്യാറ്റിൻകര അഡീഷണല്‍ സെഷന്‍സ് കോടതിയിൽ അന്തിമവാദം പൂർത്തിയായി. 

ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അപൂർവങ്ങളിൽ അപൂർവ്വമായ കേസാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും  പ്രോസിക്യൂഷൻ പറഞ്ഞു.

ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായമെന്ന് ഗ്രീഷ്മ പറഞ്ഞു. ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ​കോടതിക്ക് കൈമാറിയിട്ടുണ്ട്. 

ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ.

Read Also: എൽഡിഎഫ് കൗൺസിലറെ കടത്തിക്കൊണ്ടുപോയി; കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ

കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി.11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ ഉണ്ട്. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്.

ഷാരോണിന്റെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് കുറ്റബോധം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

അതേസമയം ഗ്രീഷ്മയ്ക്കെതിരെയുള്ളത് സാഹചര്യ തെളിവുകൾ മാത്രമാണെന്ന് പ്രതിഭാ​ഗം വാദിച്ചു. ഗ്രീഷ്മയ്ക്ക് ആത്മഹത്യ പ്രവണത ഉണ്ട്. പ്രതിക്ക് നശീകരണ സ്വഭാവം ഇല്ലെന്നും പ്രതിഭാഗം.   

ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാതലമെന്ന് പ്രതിഭാ​ഗം വാദിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മ ആഗ്രഹിച്ചപ്പോൾ ഷാരോൺ പിന്തുടർന്ന് ശല്യപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു. ന​ഗ്നചിത്രങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി. സ്ത്രീക്ക് സഹിക്കാവുന്നതിന് അപ്പുറമെന്നും പ്രതിഭാഗം വാദിച്ചു.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News