Shigella | മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷി​ഗെല്ല ബാധിച്ചെന്ന് സംശയം; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്

ജില്ലയിൽ ഷി​ഗെല്ല ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 07:29 AM IST
  • സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടിക്ക് ഷി​ഗെല്ലയാണെന്ന സംശയം ഉയർന്നത്
  • വിശദമായ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ ഷിഗല്ലെയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ
  • ജില്ലയിൽ ഷി​ഗെല്ല ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കി
Shigella | മലപ്പുറത്ത് ഏഴ് വയസുകാരൻ മരിച്ചത് ഷി​ഗെല്ല ബാധിച്ചെന്ന് സംശയം; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം പുത്തനത്താണിയിൽ ഏഴ് വയസുകാരൻ മരിച്ചത് ഷി​ഗെല്ല ബാധിച്ചെന്ന് സംശയം. ആരോ​ഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഏഴ് വയസുകാരൻ മരിച്ചത്. വയറിളക്ക രോ​ഗവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ജില്ലയിൽ ഷി​ഗെല്ല ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകി.

സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുട്ടിക്ക് ഷി​ഗെല്ലയാണെന്ന സംശയം ഉയർന്നത്. വിശദമായ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ ഷിഗല്ലെയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. ജില്ലയിൽ ഷി​ഗെല്ല ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. കെ മുഹമ്മദ് ഇസ്മായില്‍, ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ്  പി.പ്രകാശ് എന്നിവരാണ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News