സ്വാശ്രയ മാനേജ്മെന്റ് കരാര്‍: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‍ സഭ ഇന്നും പിരിഞ്ഞു; സമരം നിയമസഭാക്കുള്ളിലേക്കും

സ്വാശ്രയ പ്രശ്നത്തില്‍ നിയമ സഭ ഇന്നും പ്രക്ഷുബ്ധം. സഭ തുടങ്ങിയപ്പോള്‍ മുതല്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയെങ്കിലും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദു ചെയ്ത് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.  

Last Updated : Sep 28, 2016, 11:46 AM IST
സ്വാശ്രയ മാനേജ്മെന്റ് കരാര്‍: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‍ സഭ ഇന്നും പിരിഞ്ഞു; സമരം നിയമസഭാക്കുള്ളിലേക്കും

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമ സഭ ഇന്നും പ്രക്ഷുബ്ധം. സഭ തുടങ്ങിയപ്പോള്‍ മുതല്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടങ്ങിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള പൂര്‍ത്തിയാക്കിയെങ്കിലും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദു ചെയ്ത് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.  

ഇതിനിടെ, നിയമസഭയില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മൈക്ക് ഓഫ് ചെയ്തു. എന്നാല്‍, പ്രതിപക്ഷനേതാവിന് സഭയില്‍ എപ്പോള്‍ എഴുന്നേറ്റാല്‍ സംസാരിക്കാന്‍ ചട്ടമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷനേതാവ്  ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിനും അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടേത് അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, സ്വാശ്രയമാനേജ്മെന്റ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകര്‍ തുടരുന്ന സമയം യുഡിഎഫ് ഏറ്റെടുത്തു. നിയമസഭയിലും കടുത്ത സമയ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ മൂന്ന് പ്രതിപക്ഷ എംല്‍എമാര്‍ നിയമസഭയില്‍ നിരാഹാരമിരിക്കും. ഷാഫി പറമ്ബില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുക.

നിയമസഭാ കവാടത്തിന് മുന്നിലാണ് എംഎല്‍എമാര്‍ നിരാഹാരമിരിക്കുന്നത്. ഒന്‍പത് ദിവസമായി കെഎസ്യു-യൂത്ത് കോണ്‍്രസ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹരം ഇരിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറായില്ല. ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ വലി സംഘര്‍ഷത്തിനടയാക്കിയിരുന്നു. 

Trending News