School Reopening: വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്

സ്കൂൾ ബസുകൾ മാത്രം പോരാതെ വരും എന്നതിനാൽ കെ എസ് ആർ ടി സിയുടെ (KSRTC) ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 08:29 AM IST
  • കെ എസ് ആർ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
  • വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗം തീരുമാനമെടുക്കും.
  • ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്കൂളിൽ ക്ലാസ്.
School Reopening: വിദ്യാഭ്യാസ ഗതാഗത മന്ത്രിമാരുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികൾക്കുള്ള ബസ് സർവീസ് (Bus Service) ക്രമീകരിക്കുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയും ​(Education Minister) ഗതാ​ഗതമന്ത്രിയും (Transportation Minister) ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചര്‍ച്ച നടത്തുക. കോവിഡ് പ്രോട്ടോക്കോൾ (Covid Protocol) പാലിക്കേണ്ടതിനാൽ സ്കൂൾ ബസുകളിൽ (School Bus) ഒരു കുട്ടി എന്ന നിലയിൽ സൗകര്യം ഒരുക്കുമ്പോൾ സ്കൂൾ ബസുകൾ മാത്രം പോരാതെ വരും. അതിനായി കെ എസ് ആർ ടി സിയുടെ (KSRTC) ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ മാത്രമാണ് സ്കൂളിൽ ക്ലാസ്. വിക്ടേഴ്സ് വഴിയുള്ള ക്ലാസും സമാന്തരമായി തുടരുന്നതിനാൽ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. 

Also Read: School Reopening : സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ സ്കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യവും ഉണ്ടാകും എന്നത് മുൻകൂട്ടി കണ്ടാണ് സ്കൂളുകൾ കെഎസ്ആർടി  സിയുടെ സഹായവും തേടിയിട്ടുള്ളത്. 

Also Read: School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി

നവംബർ ഒന്നിനാണ് സ്കൂളുകൾ (School) തുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഒക്ടോബർ 20നകം സ്കൂൾ വാഹനങ്ങളുടെ (SchoolBus) സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കോവിഡിനെ (Covid 19) തുടർന്ന് രണ്ട് വർഷമായി കട്ടപ്പുറത്തുളള വാഹനങ്ങളെല്ലാം തന്നെ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത നിലയിലാണ്. ടാക്സ് (Tax) അടക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടിയും വരുന്ന അവസ്ഥയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News