Sathyabhama Controversy: ചാലക്കുടിയിൽ നിന്നും ഇയാൾ മാത്രമാണോ കലാകാരനായി ഉള്ളത്...? എന്റെ തള്ളക്ക് വിളിക്കാൻ ഇവരാരാ..? മാധ്യമങ്ങൾക്കെതിരെ സത്യഭാമ

എന്റെ വീട്ടിൽ കയറി വന്ന് എന്റെ തള്ളക്ക് വിളിക്കാൻ മാധ്യമപ്രവർത്തകർ ആരാണ് ഞാൻ ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ ആ വ്യക്തിയെ ഞാൻ അപമാനിച്ചു എന്ന തരത്തിൽ എന്നോട് ചോദിക്കാൻ കഴിയുന്നത് എന്നെല്ലാം സത്യഭാമ ഒരു ഓൺലൈൻ മീഡിയയിൽ നൽകിയ ഇന്റർവ്യൂവിൽ ചോദിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 09:16 AM IST
  • വീണ്ടും വീണ്ടും വിവാദ പരാമർശങ്ങളും അപകീർത്തി പകരമായ പ്രതികരണങ്ങളും ആണ് സത്യഭാമ എന്ന നർത്തകി നടത്തിക്കൊണ്ടിരിക്കുന്നത്. ചാലക്കുടിയിൽ നിന്നും ഇയാള് മാത്രമാണോ കലാകാരനായി ഉള്ളത്?
  • ചാലക്കുടിക്കാർ ഇയാളെ മാത്രമാണോ കലാകാരനായി അംഗീകരിച്ചിട്ടുള്ളത്? ചാലക്കുടിയിൽ വേറെ കലാകാരന്മാർ ഇല്ലേ..?
Sathyabhama Controversy: ചാലക്കുടിയിൽ നിന്നും ഇയാൾ മാത്രമാണോ കലാകാരനായി ഉള്ളത്...? എന്റെ തള്ളക്ക് വിളിക്കാൻ ഇവരാരാ..? മാധ്യമങ്ങൾക്കെതിരെ സത്യഭാമ

തിരുവനന്തപുരം: വിവാദങ്ങൾ നിറഞ്ഞു നിൽക്കേ തന്റെ നിലപാടുകളിൽ യാതൊരു മാറ്റവും വരുത്താതെ വീണ്ടും വീണ്ടും വിവാദ പരാമർശങ്ങളും അപകീർത്തി പകരമായ പ്രതികരണങ്ങളും ആണ് സത്യഭാമ എന്ന നർത്തകി നടത്തിക്കൊണ്ടിരിക്കുന്നത്. ചാലക്കുടിയിൽ നിന്നും ഇയാള് മാത്രമാണോ കലാകാരനായി ഉള്ളത്?  ചാലക്കുടിക്കാർ ഇയാളെ മാത്രമാണോ കലാകാരനായി അംഗീകരിച്ചിട്ടുള്ളത്?  ചാലക്കുടിയിൽ വേറെ കലാകാരന്മാർ ഇല്ലേ..?  

എന്നൊക്കെയാണ് സത്യഭാമയുടെ പുതിയ ചോദ്യങ്ങളും പ്രതികരണങ്ങളും. എന്റെ വീട്ടിൽ കയറി വന്ന് എന്റെ തള്ളക്ക് വിളിക്കാൻ മാധ്യമപ്രവർത്തകർ ആരാണ് ഞാൻ ഒരു വ്യക്തിയുടെയും പേര് പറഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് ഇത്തരത്തിൽ ആ വ്യക്തിയെ ഞാൻ അപമാനിച്ചു എന്ന തരത്തിൽ എന്നോട് ചോദിക്കാൻ കഴിയുന്നത് എന്നെല്ലാം സത്യഭാമ ഒരു ഓൺലൈൻ മീഡിയയിൽ നൽകിയ ഇന്റർവ്യൂവിൽ ചോദിക്കുന്നു. നിരവധി പേരായിരുന്നു സത്യഭാമയുടെ ഈ വിവാദ പരാമർശങ്ങൾക്കെതിരെ രംഗത്ത് വന്നത്.

ALSO READ: സിഎഎ; 5 ബഹുജന റാലികളുമായി മുഖ്യമന്ത്രി; ആദ്യ റാലിയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം

 അതേസമയം സത്യഭാമയെ തള്ളി കേരള കലാമണ്ഡലവും ഇന്ന് സർക്കുലർ പുറത്തിറക്കി. സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും,  ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലം എന്ന പേര് ചേർക്കപ്പെടുന്നത് ഈ സ്ഥാപനത്തിന് പോലും കളങ്കമായി തീരുകയാണ്. 

കേരളകലാമണ്ഡലത്തിൽ ഒരു പൂർവ്വ വിദ്യാർത്ഥിനി എന്നതിനപ്പുറത്ത് ഇവരുമായി കലാമണ്ഡലത്തിന് ഒരുതരത്തിലുള്ള ബന്ധവും ഇല്ല എന്നാണ് കേരള കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. കലാഭവൻ മണിയുടെ അനിയനും നർത്തകനുമായ ഡോക്ടർ ആർ എൽ വി രാമകൃഷ്ണനെതിരെ ആയിരുന്നു സത്യഭാമയുടെ വിവാദ പ്രസ്താവനകൾ. കാക്കയുടെ നിറമുള്ള ഇയാളെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്ന തരത്തിലുള്ള കാര്യങ്ങൾ ആയിരുന്നു ഇവർ പറഞ്ഞിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News