അഞ്ച് ദിവസത്തെ പരിശ്രമം; കണ്ണൂർ അടയ്ക്കാത്തോടിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

വ്യാഴാഴ്ച ഉച്ചയോടെ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞ കടുവയെ അവിടെവച്ചാണ് മയക്കുവെടി വച്ച് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 10:05 AM IST
  • ഏറെ നാളായി ജനവാസ മേഖലയിൽ തുടരുന്ന കടുവയെയാണ് പിടികൂടിയത്
  • വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടിവെച്ചത്
അഞ്ച് ദിവസത്തെ പരിശ്രമം; കണ്ണൂർ അടയ്ക്കാത്തോടിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

കണ്ണൂർ: കണ്ണൂർ കേളകം അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടിവെച്ചത്.

ഏറെ നാളായി ജനവാസ മേഖലയിൽ തുടരുന്ന കടുവയെയാണ് പിടികൂടിയത്. എന്നാൽ, കടുവയെ എവിടേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അടയ്ക്കാത്തോടിന് സമീപമുള്ള ആറളം വന്യജീവി സങ്കേതത്തിൽ തുറന്നുവിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

വ്യാഴാഴ്ച ഉച്ചയോടെ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞ കടുവയെ അവിടെവച്ചാണ് മയക്കുവെടി വച്ച് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News