Sabarimala Temple: കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Sabarimala Temple Will Open Tomorrow: നട തുറന്നിരിക്കുന്ന 14 മുതല്‍ 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ഫെബ്രുവരി 18 പൂജകൾക്ക് ശേഷം നട അടയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 05:24 PM IST
  • കുംഭമാസ പൂജകള്‍ക്ക് ശബരിമല നട നാളെ വൈകുന്നേരം തുറക്കും
  • വൈകുന്നേരം അഞ്ചുമണിക്കാൻ നട തുറക്കുക
Sabarimala Temple: കുംഭമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്ക് ശബരിമല നട നാളെ വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിക്കും. 

Also Read: തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു, ​ഗുരുതര പരിക്ക്

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഭക്തര്‍ക്ക് പതിനെട്ടാംപടി കയറി ദര്‍ശനം നടത്താണ് കഴിയും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല.രാത്രി പത്തിന് നട അടയ്ക്കും. ശേഷം കുംഭം ഒന്നായ 14 ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. തുടർന്ന് 5:30 ന് ഗണപതി ഹോമം. രാവിലെ 5:30 മുതല്‍ ഏഴുവരെയും ഒമ്പതുമുമുതല്‍ 11 വരെയും നെയ്യഭിഷേകമുണ്ടാകും. രാവിലെ 7:30 ന് ഉഷപൂജ തുടര്‍ന്ന് ഉദയാസ്തമയ പൂജ. 12:30 ന് ശേഷം ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്ക്കും. 

Also Read: വസന്ത പഞ്ചമിയിൽ ഈ രാശിക്കാർക്ക് ലഭിക്കും ഡബിൾ ജാക്ക്പോട്ട്, ലഭിക്കും അടിപൊളി നേട്ടങ്ങൾ!

ശേഷം വൈകുന്നേരം അഞ്ചുമണിയോടെ തുറക്കുന്ന നട രാത്രി പത്തിന് ഹരിവരാസനം പാടി അടയ്ക്കും. നട തുറന്നിരിക്കുന്ന 14 മുതല്‍ 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ഫെബ്രുവരി 18 പൂജകൾക്ക് ശേഷം നട അടയ്ക്കും. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യണം എന്നത് നിര്‍ബന്ധമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News