സന്നിധാനം: കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു. അറുപത്തി അയ്യായിരത്തിലധികം തീർത്ഥാടകരാണ് കർക്കിടക മാസ പൂജാ കാലത്ത് ശബരീശ ദർശനത്തിനായി എത്തിയത്. പ്രതികൂല കാലാവസ്ഥയിലും കർക്കിടക മാസ പൂജക്കായി ശബരിമല നട തുറന്ന ദിവസങ്ങളിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. അറുപത്തി അയ്യായിരത്തിന് മുകളിൽ തീർത്ഥാടകരാണ് വെർച്ച്വൽ ക്യൂ ബുക്കിങിലൂടെ ദർശനത്തിന് എത്തിയത്.
കർക്കിടകം ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ പതിവ് പൂജകളും വിശേഷാൽ പൂജകളും നടന്നു. ഇന്നലെ രാത്രി പത്തിന് ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ഭഗവാനെ യോഗ നിദ്രയിലാക്കി ഹരിവരാസനം പാടി നട അടച്ചതോടെ ഈ വർഷത്തെ കർക്കിടക മാസ പൂജകൾക്ക് സമാപനമായി.
Read Also: 'കച്ചവടം നിർത്തി പോകണം' ഗർഭിണിയോടും ഭർത്താവിനോടും ഗുരുവായൂർ ക്ഷേത്രത്തിൽ സൂരക്ഷാ ജീവനക്കാരുടെ ക്രൂരത
ഇനി നിറപുത്തരി ആഘോഷങ്ങൾക്കായി ആഗസ്റ്റ് മാസം 3 ന് പുലർച്ചെ നട തുറക്കും ഓഗസ്റ്റ് 4 ന് പുലർച്ചെ 5. 40 നും 6 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുന്നത്. പ്രളയവും കോവിഡും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി പൂങ്കാവനത്തിൽ കരക്കണ്ടമൊരുക്കി നെൽകൃഷി നടത്തിയാണ് നിറ പുത്തരി പൂജക്കായുള്ള കതിർക്കറ്റ ശേഖരിച്ച് വരുന്നത്.
ഈ വർഷം ഇതിനൊപ്പം മുൻ കാലങ്ങളിലെത് പോലെ അച്ചൻകോവിലിൽ നിന്നും അയ്യപ്പഭക്തർ കൊണ്ടുവരുന്ന കതിർ കറ്റകളും നിറപുത്തരി പൂജകൾക്കായി എടുക്കും. ശബരിമല സന്നിധാനത്ത് നിന്ന് തൊഴുതിറങ്ങി പഞ്ഞകാലത്തെ ദുഖങ്ങളിൽ നിന്ന് മോചനം നേടാൻ ശബരീശന്റെ അനുഗ്രഹം നേടിയാണ് നിറപുത്തരി ദർശന പ്രതീക്ഷകളുമായി ഭക്തർ മടങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...