Health Benefits Of Corn: നിസ്സാരക്കാരനല്ല! ചോളത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ?

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം.

പല രൂപത്തിലും വ്യത്യസ്ത രുചിയിലും നാം ചോളം കഴിക്കാറുണ്ട്.  ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ചോളത്തിന്റെ ഈ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെട്ടാലോ.....

1 /7

ചോളം നാരുകളാൽ സമ്പന്നമാണ്. പ്രമേഹരോ​ഗികൾ ദിവസവും ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. 

2 /7

നാരുകൾ ധാരാളം അടങ്ങിയ ചോളം വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

3 /7

ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.   

4 /7

ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ്.  

5 /7

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചോളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

6 /7

ചോളത്തിലുള്ള വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു.   

7 /7

ചോളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola