കൊച്ചി : സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇഡി നീക്കത്തില്‍ പ്രതീക്ഷയുണ്ടെന്ന് സ്വപ്‍ന. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല. പലതരത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ട് മുൻ മന്ത്രി കെടി ജലീൽ നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസിന്റെ വിചാരണ അടക്കമുള്ള നടപടികള്‍ കേരളത്തിനു പുറത്തുള്ള കോടതിയിലേക്ക് മാറ്റാനുള്ള ഇ ഡി നീക്കത്തിൽ സന്തോഷമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുൻ മന്ത്രി കെ ടി ജലീലിനെതിരെയുള്ള തെളിവുകൾ നാളെ സത്യവാങ്ങ്മൂലത്തിനൊപ്പം കോടതിയിൽ നൽകും.ഇതോടെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയത് ആരാണന്ന് നാളെ അറിയാമെന്നും തെളിവുകൾ അഭിഭാഷകന് കൈമാറിയെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ് തടസപ്പെടുത്താൻ മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നുണ്ടായിരുന്നു.അന്വേഷണം കേരളത്തിലാണങ്കിൽ തടയാൻ ശ്രമിക്കും. മുഖ്യമന്ത്രി നോർമലല്ലാതെ പെരുമാറുകയാണെന്നും ഇ.ഡിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. താന്‍ പറയുന്നതിന് തെളിവുകളില്ല, കള്ളമാണെന്നാണ് സർക്കാറും സി.പി.എമ്മും പറയുന്നത്. എന്നാല്‍ നാളെ എല്ലാം തെളിയുമെന്ന് സ്വപ്ന അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...