Sabarimala pilgrimage: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും

Sabarimala Pilgrimage Season: ശബരിമലയിലെ തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ഇന്ന് ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 08:01 AM IST
  • മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം
  • ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം
  • രാവിലെ 10 മണിക്ക് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുന്നത്
Sabarimala pilgrimage: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇന്ന്  ഉന്നതതല യോഗം ചേരും

പത്തനംതിട്ട: Sabarimala Pilgrimage Season: ശബരിമലയിലെ തീർത്ഥാടനത്തിന്റെ (Sabarimala Pilgrimage Season) മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ഇന്ന് ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

രാവിലെ 10 മണിക്ക് പമ്പ (Sabarimala) ആഞ്ജനേയം ഓഡിറ്റോറിയത്തിൽവച്ചു യോഗം നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട , ഇടുക്കി കലക്ടർമാർ ,കെ എസ് ഇ ബി  ചെയർമാൻ, കെഎസ്ആർടിസി എം ഡി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Also Read: Sabarimala: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നവംബര്‍ 2 ന് തുറക്കും, ഭക്തര്‍ക്ക് പ്രവേശനം നവംബര്‍ 3ന്

ഇതിനിടയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പത്തനംതിട്ട ജില്ല കളക്ടർ ഡോ. ദിവ്യ എസ് അയ്യറിന്റെ നേതൃത്വത്തിൽ അവലോകന യോഗം ഇന്നലെ ചേർന്നിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷിത തീർത്ഥാടനം ഉറപ്പുവരുത്തുമെന്ന് കളക്ടർ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈനിലൂടെയായിരുന്നു യോഗം ചേർന്നത്.

ശബരിമലയിൽ (Sabarimala) എത്തുന്ന ഭക്തന്മാർക്ക് ഇക്കൊല്ലത്തെ തീർഥാടനകാലം സുരക്ഷിതവും സുഗമവുമാക്കി തീർക്കുന്നതിന് വിവിധ വകുപ്പുകൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വരുന്നതായും എത്രയും വേഗം അവ പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. 

അപ്പം, അരവണ തുടങ്ങിയ മറ്റു പ്രസാദങ്ങളുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25,000ൽ അധികം ബോട്ടിലുകൾ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യരും എക്‌സിക്യുട്ടീവ് എൻജിനിയർ അജിത് കുമാറും യോഗത്തിൽ അറിയിച്ചിട്ടുണ്ട്. 

Also Read: Sabarimala Melshanthi|എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി, കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

കൂടാതെ ശബരിമല പാതയിൽ സെക്യൂരിറ്റി ക്യാമറയെ മറയ്‌ക്കും വിധം മരച്ചില്ലകൾ വീണ് കിടപ്പുണ്ടെന്നും ഇത് വനംവകുപ്പ് വെട്ടി മാറ്റി നൽകണമെന്നും.  നിലയ്‌ക്കൽ ബസ് ബേയിൽ തീർഥാടകർക്ക് കാത്തിരിപ്പ് സൗകര്യം കെഎസ്ആർടിസി സജ്ജമാക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി  ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ മഹാമാരി (Corona Virus) കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എഎൽ ഷീജയും, ഹോമിയോ ഡിഎംഒ ഡോ. ഡി ബിജുകുമാർ, ഡിഎംഒ ഐഎസ്എം ഡോ. ശ്രീകുമാർ എന്നിവരും അറിയിച്ചു. 

Also Read: Kerala Rain Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

 

നിലയ്‌ക്കൽ ബേസ് ക്യാമ്പിൽ തീർഥാടകർക്ക് കൊറോണ പരിശോധന നടത്തുമെന്നും കൊതുക് നശീകരണത്തിനും പകർച്ചവ്യാധികൾ തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഡിഎംഒ ഡോ.എ.എൽ. ഷീജ അറിയിച്ചിട്ടുണ്ട്. ഒപ്പം അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് വനംവകുപ്പും അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News