Russian Presidential Elections: റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും വോട്ട്!!

തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷന്‍റെറെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിലാണ് ബൂത്ത്‌ ക്രമീകരിച്ചിരുന്നത്.  പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 01:07 PM IST
  • ഇത് മൂന്നാം തവണയാണ് റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്ത്‌ ക്രമീകരിച്ചത്
Russian Presidential Elections: റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും വോട്ട്!!

Thiruvananthapuram:  ഷ്യൻ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും വോട്ട്, അതെ, റഷ്യൻ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിനായി ഇത്തവണയും  കേരളത്തില്‍ പോളിംഗ് ക്രമീകരണം നടത്തി.

തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷന്‍റെറെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിലാണ് ബൂത്ത്‌ ക്രമീകരിച്ചിരുന്നത്.  പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.

Also Read:  One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ, രാംനാഥ് കോവിന്ദ് സമിതി സമര്‍പ്പിച്ച ശുപാർശകൾ

ഇത്  മൂന്നാം തവണയാണ് റഷ്യൻ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്ത്‌ ക്രമീകരിച്ചത് എന്ന്  റഷ്യയുടെ ഓണററി കോൺസലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് നായർ പറഞ്ഞു. പോളിംഗ് പ്രക്രിയയിൽ സഹകരിച്ചതിന് കേരളത്തിലെ റഷ്യൻ പൗരന്മാരോട് അദ്ദേഹം നന്ദിയും അറിയിച്ചു.

Also Read:  Kuber Dev Puja: വെള്ളിയാഴ്ച കുബേർ ദേവനെ ആരാധിക്കാം, നാല് ദിക്കുകളിൽ നിന്നും പണം വര്‍ഷിക്കും!!  
 
 "ഇത് മൂന്നാം തവണയാണ് റഷ്യൻ ഫെഡറേഷൻ കോൺസുലേറ്റ് റഷ്യൻ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പിനായി പോളിംഗ് നടത്തുന്നത്. ഇത് യഥാർത്ഥത്തിൽ ഇവിടെ താമസിക്കുന്ന റഷ്യൻ പൗരന്‍മാര്‍ക്കും വിനോദസഞ്ചാരികൾക്കും വേണ്ടിയാണ്.  ഇക്കാര്യത്തില്‍  സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്", രതീഷ് നായർ പറഞ്ഞു  

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകിയതിന് കേരളത്തിലെ  റഷ്യൻ പൗരന്മാര്‍  ഹൗസിനും ഇന്ത്യയിലെ കോൺസുലേറ്റ് ജനറലിനും നന്ദി പറയുന്നതായി റഷ്യൻ പൗരയായ ഉലിയ പറഞ്ഞു.

ഇവിടെ വോട്ട് ചെയ്യാന്‍ എത്തിയവര്‍ എല്ലാവരും  റഷ്യൻ പൗരന്മാരാണ്, ഒന്നുകിൽ ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നവരോ അല്ലെങ്കിൽ വിനോദസഞ്ചാരികളോ ആണ്. ഇവിടെ വന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍  പങ്കെടുത്തതിൽ നന്ദിയും സന്തോഷവും ഉണ്ട്, തിരഞ്ഞെടുപ്പ്  ഓരോ പൗരനും വളരെ പ്രധാനമാണ്. ഈ അവസരം നൽകിയതിന് റഷ്യൻ ഹൗസിനോടും ചെന്നൈയിൽ നിന്നുള്ള ഇന്ത്യയിലെ കോൺസുലേറ്റ് ജനറലിനോടും ഞങ്ങൾ നന്ദിയുള്ളവരാണ്,' റഷ്യൻ പൗരയായ ഉലിയ പറഞ്ഞു

മാർച്ച് 15 മുതൽ 17 വരെ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പ് നടത്താൻ റഷ്യ ഒരുങ്ങുകയാണ്. റഷ്യൻ പൗരന്മാർ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ 11 സമയ മേഖലകളിൽ വോട്ട് ചെയ്യും. 

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ എതിർക്കാൻ മൂന്ന് സ്ഥാനാർത്ഥികളെ മാത്രമേ റഷ്യയുടെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ  അംഗീകരിച്ചിട്ടുള്ളൂ 

ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലിയോനിഡ് സ്ലട്ട്‌സ്‌കി, ന്യൂ പീപ്പിൾ പാർട്ടിയുടെ വ്‌ലാഡിസ്ലാവ് ദവൻകോവ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിനെതിരെ മത്സരിക്കുന്നത്. 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News