Aravana Prasadam: അരവണ പ്രസാദത്തിലെ ഏലയ്ക്ക ​ഗുണനിലവാരമില്ലാത്തത്, കീടനാശിനിയുടെ അംശമെന്ന് റിപ്പോർട്ട്; ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

Devaswom Board President: പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രതികരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 5, 2023, 09:01 AM IST
  • വർഷങ്ങളായി ശബരിമലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് പമ്പയിലെ ലാബിലെ സ്റ്റാൻഡേർഡ്സ് വച്ചാണ്
  • കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത​ഗോപൻ വ്യക്തമാക്കി
  • ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് കീടനാശിനിയുടെ അംശം അടങ്ങിയ ​ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്
Aravana Prasadam: അരവണ പ്രസാദത്തിലെ ഏലയ്ക്ക ​ഗുണനിലവാരമില്ലാത്തത്, കീടനാശിനിയുടെ അംശമെന്ന് റിപ്പോർട്ട്; ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രസാദ നിർമാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ വ്യക്തമാക്കി. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രതികരിച്ചു.

വർഷങ്ങളായി ശബരിമലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് പമ്പയിലെ ലാബിലെ സ്റ്റാൻഡേർഡ്സ് വച്ചാണ്. കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത​ഗോപൻ  വ്യക്തമാക്കി. ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് കീടനാശിനിയുടെ അംശം അടങ്ങിയ ​ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ALSO READ: Sabarimala: ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്കു നേരെ ആക്രമണം; 2 കുട്ടികൾക്ക് പരിക്ക്

ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ലാബില്‍ നടത്തിയ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയാണ് ശബരിമലയിലെ അരവണ പ്രസാദത്തിൽ ഉപയോ​ഗിക്കുന്ന ഏലക്കയുടെ ​ഗുണനിലവാരം പരിശോധിക്കാൻ ഉത്തരവിട്ടത്. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഏലക്ക പരിശോധിക്കാൻ ഉത്തരവിട്ടത്. ഏലക്കയുടെ ​ഗുണനിലവാരം സംബന്ധിച്ച് ലാബ് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ ഹൈക്കോടതി നാളെ പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News