Arrest: പോലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന റീല്‍; മലപ്പുറത്ത് 5 യുവാക്കൾ അറസ്റ്റിൽ

Youths arrested for reel of bomb blasting police station: മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന റീൽസാണ് യുവാക്കൾ പ്രചരിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 08:56 PM IST
  • മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന റീൽസാണ് ഇവർ നി‍ർമ്മിച്ചത്.
  • മലയാള സിനിമാ ഡയലോ​ഗും രം​ഗങ്ങളും അനുകരിക്കുന്ന റീൽസാണ് യുവാക്കൾ പങ്കുവെച്ചത്.
  • പോലീസ് സ്റ്റേഷൻ സ്ഫോടനം നടക്കുന്നത് ​ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്.
Arrest: പോലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന റീല്‍; മലപ്പുറത്ത് 5 യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പോലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചതിന് മലപ്പുറത്ത് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുന്ന റീൽസാണ് ഇവർ നി‍ർമ്മിച്ചത്. മലയാള സിനിമാ ഡയലോ​ഗും രം​ഗങ്ങളും അനുകരിക്കുന്ന റീൽസാണ് യുവാക്കൾ പങ്കുവെച്ചത്. 

വീഡിയോയുടെ അവസാന ഭാ​ഗത്താണ് പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുന്ന രം​ഗമുള്ളത്. ഒറിജിനലെന്ന് തോന്നിപ്പിക്കം വിധമായിരുന്നു ബോംബ് സ്ഫോടന ദൃശ്യങ്ങൾ നിർമ്മിച്ചത്. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ്  ഫവാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  

ALSO READ: തിരുവല്ലയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ബോംബ് വെച്ച ശേഷം ബാ​ഗുമായി യുവാവ് സ്ലോ മോഷനിൽ പോലീസ് സ്റ്റേഷന് പുറത്തേയ്ക്ക് ഇറങ്ങി വരുന്നതും പിന്നാലെ സ്ഫോടനം നടക്കുന്നതുമാണ് വീഡിയോ. പോലീസ് സ്റ്റേഷനിലുള്ള ബോർഡിൽ മേലാറ്റൂർ എന്ന് വ്യക്തമായി കാണാം. വീഡിയോ പ്രചരിക്കുകയും സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ‌ തന്നെ യുവാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വീഡിയോയിൽ അഭിനയിച്ച അഞ്ച് യുവാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ സ്ഫോടനം നടക്കുന്നത് ​ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍, ലഹള സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News