കൊച്ചി: സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിഫോമിനൊപ്പെം തട്ടവും ഫുൾ സ്ലീവ് വസ്ത്രങ്ങളും ധരിക്കാൻ അനുമതി ആവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതിയുടെ തീർപ്പ്. വിഷയത്തിൽ ഇടപെടാൻ ആവില്ലെന്നും കേരളാ പോലീസ് മാതൃകയിലാണ് യൂണിഫോം അനുവദിച്ചിരിക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ നഹാനാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. മതപരമായ വിശ്വാസം കണക്കിലെടുത്ത് എസ്.പി.സി.എ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകള്‍ പൂര്‍ണമായി മറയ്ക്കുന്നതരത്തില്‍ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്നായിരുന്നു അപേക്ഷയിൽ.
Also Read: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിക്ക് എസ്കോർട്ടിന് ഇനി പുതിയ 4 കാറുകൾ
കേരള പൊലീസിന്റെ മാതൃകയിലാണ് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതില്‍ മതപരമായ മുദ്രകള്‍ അനുവദിക്കാന്‍ ആവില്ലെന്നും വിഷയത്തി മറുപടിയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സേനയ്ക്ക് പൊതുവായ യൂണിഫോം ആണ് നിലവില്‍ ഉള്ളതെന്നും സര്‍ക്കാര്‍ വിശദികരിച്ചു.
Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും
അതേസമയം പ്രശ്നത്തിൽ കൂടുതൽ അനുമതി അടക്കമുള്ളവയ്ക്കായി സംസ്ഥാന സർക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ (12ആം പിറന്നാൾ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...