കോട്ടയം: ഇടുക്കി ഡാം നിലവിൽ തുറക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ട ആവശ്യം ഇല്ല. രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഏറ്റവും രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലെ ദുരിതാ ശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് ആവശ്യം. അടുത്ത രണ്ടു നാള്‍ മന്ത്രി കോട്ടയം കേന്ദ്രീകരിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ALSO READ: Heavy Rain : കനത്ത മഴ തുടരുന്നു; വിവിധയിടങ്ങളിൽ വെള്ളകെട്ട്; മണിമലയാർ കരകവിഞ്ഞു
കോട്ടയത്തെ ദുരന്തബാധിത സ്ഥലങ്ങളിലേക്ക് ഫയർ & റെസ്ക്യൂ തിരുവനന്തപുരം ജില്ലയിൽ നിന്നും 10 റബ്ബർ ഡിങ്കികൾ, 25 ഫയർ & റസ്ക്യൂ ജീവനക്കാരുമായി പുറപ്പെട്ടിട്ടുണ്ട്. അതേസമയം മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നതാണ് ഏറ്റവും ആശങ്ക ഉയരുന്നത്. മീനച്ചിലാറിലെ ഒഴുക്ക് കൂടുന്നതാണ് ഏറ്റവും വലിയ പ്രശ്നം. വെള്ളാവൂർ,മണിമല ടൌൺ, മണിമല പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിക്കിടുക്കുകയാണ്.
ALSO READ: Kerala Rain Updates: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതേസമയം സൈന്യം ഉരുൾ പൊട്ടൽ ഉണ്ടായ കൂട്ടിക്കലിലേക്ക് സൈന്യം എത്തി. എന്നാൽ നാളെ മാത്രമെ രക്ഷാ പ്രവർത്തനം ആരംഭിക്കുകയുള്ളു. ഇടുക്കികൊക്കയാറ്റിലും രക്ഷാ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. വെളിച്ചം ഇല്ലാത്തതിനാൽ ഒരിടത്തേക്കും എത്താൻ സാധിക്കുകയില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...